18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

‘എന്റെ വി​ഗ്രഹം വെച്ച് ആരാധിക്കുന്ന ആരാധകരുണ്ട്, അതാണെനിക്ക് പേടി’

Date:

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രിയ അഭിനേതാക്കളിൽ ഒരാളാണ് കിച്ച സുദീപ്. അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിക്രാന്ത് റോണ ഇപ്പൊൾ 100 കോടി ക്ലബ്ബിൽ ഇടം നേടി. ഈ അവസരത്തിൽ തന്‍റെ വ്യത്യസ്ത ആരാധകരെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചിത്രം കാണാൻ കിലോമീറ്ററുകളോളം നടന്നവർ, ശരീരത്തിൽ പേര് പച്ചകുത്തിയവർ, വിഗ്രഹം വീട്ടിൽ പ്രതിഷ്ഠിച്ച് ആരാധിക്കുന്നവർ എന്നിങ്ങനെ ഉള്ളവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആരാധകർ ഏതറ്റം വരെയും പോകുന്നവരാണെന്ന് കിച്ച സുദീപ് പറഞ്ഞു. എന്‍റെ ചിത്രവും പേരും അവരുടെ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന ആളുകളുണ്ട്. ഇത് ഭ്രാന്താണെന്ന് പറഞ്ഞാൽ, പ്രായമായ ഒരു അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തെ ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. എന്നെ കാണാൻ അവർ 15 ദിവസം നടന്നു. അവർ സഹായം ചോദിക്കാൻ വന്നതല്ല. വഴിയിൽ അവരെ കണ്ടവർ അവരുടെ യാത്രയുടെ ഉദ്ദേശ്യം അറിയുകയും അവർക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും നൽകുകയും ചെയ്തു. ഞാൻ അവരെ കാണുകയും ദിവസത്തിന്‍റെ പകുതിയും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു. തിരികെ പോകാൻ ഞാൻ ടിക്കറ്റ് നൽകുകയായിരുന്നു. അവർ കാൽനടയായി മടങ്ങാൻ താൻ ആഗ്രഹിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഒരിക്കലും പൂർണനല്ല ഞാൻ. എനിക്കും തെറ്റുപറ്റും. എന്‍റെ നാമത്തിൽ ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം പ്രതിഷ്ഠിക്കുകയും അതിനെ ആരാധിക്കുകയും ചെയ്ത ആളുകളുണ്ട്. രാവിലെ എന്‍റെ ചിത്രവും വിഗ്രഹവുമായി അവരുടെ വീടുകളിൽ പൂജ നടത്തുന്ന ആളുകളുണ്ട്. കർണാടകയിലെ ഒരു ഗ്രാമത്തിലെ എല്ലാ വീടുകളിലും രാവിലെ എന്‍റെ ചിത്രത്തിൻ മുന്നിൽ പൂജ നടത്തുന്ന ആരാധകരുണ്ട്. അതെന്നെ ഭയപ്പെടുത്തുന്നു. കാരണം, ഞാൻ ആഗ്രഹിച്ച തരത്തിലുള്ള സ്ഥാനമല്ല അത്,” കിച്ച സുദീപ് പറഞ്ഞു.

Share post:

Subscribe

Popular

More like this
Related