18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

കോവിഡിന് പിന്നാലെ ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്, ഞാനാണ് മൃതദേഹം കത്തിക്കുന്നത്: നിഖില

Date:


മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് നിഖില വിമൽ. ഐ ആം വിത്ത് ധന്യ വര്‍മ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നിഖില. കോവിഡ് കാലത്താണ് അച്ഛന്റെ വിയോഗം. അന്ന് കർമ്മങ്ങൾ ചെയ്തത് താൻ ആണെന്ന് നിഖില പറയുന്നു.

കുടുംബത്തെക്കുറിച്ച് നിഖിലയുടെ വാക്കുകൾ ഇങ്ങനെ,

‘അച്ഛന്റെ വീഴ്ചയും വിയോഗവും ഏറ്റവും കൂടുതല്‍ ബാധിച്ചത് ചേച്ചിയെയാണ്. അച്ഛന്റെ മരണം ഉള്‍ക്കൊള്ളാൻ അവള്‍ സമയം എടുത്തു. അച്ഛൻ മരിച്ച സമയത്ത് ചേച്ചിക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നു. അച്ഛനെ കൊവിഡ് ബാധിച്ചപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നു. ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്. ഞാനേ ഉള്ളൂ. അമ്മയ്ക്കും ചേച്ചിക്കും വയ്യ. അത് ഭയങ്കര അവസ്ഥയായിരുന്നു. അച്ഛന്റെ ബോഡി കൊണ്ടു വന്ന ആംബുലൻസിലാണ് ചേച്ചിയെ ആശുപത്രിയിലാക്കുന്നത്. കൊവിഡായതിനാല്‍ ആര്‍ക്കും വരാനോ സഹായിക്കാനോ പറ്റില്ല. അവിടത്തെ പാര്‍ട്ടിയിലെ ചില ചേട്ടൻമാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. ഞാനാണ് മൃതദേഹം കത്തിക്കുന്നത്. എനിക്കിതൊന്നും അറിയില്ല. ഞാൻ എല്ലാവരെയും വിളിച്ച്‌ ചോദിക്കുന്നുണ്ട്, ആരെങ്കിലും വരുമോ ഇതൊന്ന് ചെയ്യാനെന്ന്. അച്ഛന് മധുരം വളരെ ഇഷ്ടമാണ്. എപ്പോഴും പഴം കഴിക്കണമായിരുന്നു. മരിച്ച്‌ കഴിഞ്ഞ് കര്‍മം ചെയ്യുമ്പോള്‍ അച്ഛന് വേണ്ടി പഴം, പായസം, ഉന്നക്കായ് തുടങ്ങിയ സാധനങ്ങളാണ് വെച്ചത്.’

read also: രാജ്യത്തെ റെയില്‍വേ നവീകരണത്തിന് 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘അച്ഛൻ മരിച്ച ശേഷം കുറേക്കാര്യങ്ങള്‍ ഞാൻ തിരിച്ചറിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ലെന്ന് മനസ്സിലാക്കി. ഏഴെട്ട് ദിവസം കരയാൻ പോലും പറ്റിയില്ല. ഞാൻ കരഞ്ഞാല്‍ അമ്മ കരയും. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല, അതിനാല്‍ തന്നെ പിന്നീടൊരിക്കലും ആരുടെ അപ്രൂവലിനും ഞാൻ നിന്നിട്ടില്ല. സ്വന്തമായി തീരുമാനങ്ങളെടുത്തു’- നിഖില വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related