31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

‘ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകുന്നത് സെൽഫ് ലവിന്റെ അടയാളമല്ല’; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

Date:


ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകുന്നയാളാണോ നിങ്ങള്‍? അതെ എന്നാണ് ഉത്തരമെങ്കില്‍ അത് സെൽഫ് ലവിന്റ് (സ്വയം സ്‌നേഹിക്കലിന്റെ) അടയാളമമാണോ അതോ ഏകാന്തതയുടെ അടയാളമോ?

യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമായ ദ ഇന്‍ഡിപെന്‍ഡന്റിലെ ഒരു റിപ്പോർട്ടിൽ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകുന്നത് സെൽഫ് ലവിന്റെ അടയാളമല്ലെന്നാണ് പറയുന്നത്. ഇതിനെതിരെസോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജെന്‍ ഇസഡ് (Gen Z) എന്ന് അറിയപ്പെടുന്ന ഇന്നത്തെ പുതുതലമുറ ഇത്തരത്തില്‍ ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങൾ ചെയ്യുന്നത് വലിയ കാര്യമായാണ് കാണുന്നതെന്ന് ലേഖനത്തിൽ പറയുന്നു.

ബാര്‍ബി എന്ന പുതിയ സിനിമ തനിയെ കാണാന്‍ പോകുന്ന ഒരു പ്രായമായ സ്ത്രീയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനമെഴുതിയിരിക്കുന്നത്. ബാര്‍ബി കണ്ടതിന് ശേഷം ഇവർ തനിച്ച് തിയേറ്റര്‍ വിടുന്നത് കാണൂ എന്ന കാപ്ഷനോടെയാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. സിനിമ കാണാന്‍ തനിച്ച് പോകുന്നത് തന്നെ സ്വയം സ്‌നേഹിക്കുന്നതിന്റെ അടയാളമല്ലെന്നും അത് ഏകാന്തതയുടെ അടയാളം കൂടിയാണെന്ന് ലേഖകന്‍ പറയുന്നു.

Also read: Jailer | ജീവനക്കാർക്ക് അവധിയും, സൗജന്യ ടിക്കറ്റും; രജനികാന്തിന്റെ ‘ജയിലറിനായി’ വമ്പൻ തയാറെടുപ്പുകൾ

അതേസമയം, ഈ ലേഖനത്തിനെതിരെ സാമൂഹികമാധ്യമത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ”ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യുന്നത് ഇപ്പോഴും സമൂഹത്തില്‍ തെറ്റായിട്ടാണ് കാണുന്നത്. പങ്കാളികള്‍ ഉള്ളവര്‍ക്കായി സൃഷ്ടിച്ചിരിക്കുന്ന ഒരു സമൂഹത്തില്‍ ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ സുഖകരവും ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്ന കാര്യമാണെങ്കില്‍ അത് ആഘോഷിക്കപ്പെടേണ്ടതല്ലേ” എന്ന് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചു.

ഒറ്റക്ക് സിനിമ കാണാന്‍ പോകുന്നതിനെ എന്തിനാണ് കളിയാക്കുന്നതെന്ന് മറ്റൊരാള്‍ ചോദിച്ചു. അത് വളരെ സാധാരണമായ ഒരു കാര്യമാണെന്നാണ് പലരുടെയും അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related