Jailer|’വിനായകന്റെ സിനിമ’ ; രജനികാന്തിന്റെ ജയിലറിനെ പുകഴ്ത്തി മന്ത്രി വി ശിവന്‍കുട്ടി


നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ ആദ്യ ദിനം തന്നെ റെക്കോർഡിട്ട് മുന്നേറുകയാണ്. രണ്ട് വർഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്‌ക്രീനിൽ കാണുന്നുവെന്നും മലയാളത്തിന്റെ സൂപ്പർ സറ്റാറിന്റെ മാസ് പ്രകടനവും സിനിമയെ വെറെ തലത്തിലേക്കെത്തിച്ചു.

ഇപ്പോഴിതാ ജയിലർ സിനിമയിലെ വിനായകന്റെ അഭിനയത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലറെന്നും ഇത് വിനായകന്റെ സിനിമ ആണെന്നും ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Also read-‘മോഹൻലാല്‍ സാര്‍ എന്നെ വിളിച്ചു; ഗംഭീരമായെന്ന് പറഞ്ഞു’; തുറന്ന് പറഞ്ഞ് ‘ജയിലർ’ സംവിധായകൻ നെല്‍സണ്‍

വർമൻ എന്ന ക്രൂരനായ മോഷ്ടാവായാണ് വിനായകൻ ചിത്രത്തിലെത്തുന്നത്. രാജ്യത്താകെ ആദ്യദിനം സിനിമ സ്വന്തമാക്കിയത് 52 കോടി രൂപയെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം ആദ്യദിനം 5 കോടി രൂപ കളക്ഷനായി നേടിയെന്നാണ് Sacnilk.com റിപ്പോർട്ട്. തമിഴ്നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷൻ റെക്കോര്‍ഡ് ‘ജയിലറി’ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം തമിഴ്നാട്ടിൽ നിന്നുമാത്രം ആദ്യദിനം നേടിയിരിക്കുന്നത്.