‘മോഹൻലാല്‍ സാര്‍ എന്നെ വിളിച്ചു; ഗംഭീരമായെന്ന് പറഞ്ഞു’; തുറന്ന് പറഞ്ഞ് ‘ജയിലർ’ സംവിധായകൻ നെല്‍സണ്‍


ആദ്യ ദിനം തന്നെ റെക്കോർഡിട്ട് മുന്നേറുകയാണ് രജനികാന്തിന്റെ ജയിലർ. ആരാധകരെ ഒട്ടും നിരാശപ്പടുത്താതെ ജയിലർ തീയറ്ററിൽ ഓടുമ്പോൾ മലയാളികൾക്കും ആവേശം കൂടുകയാണ്. അതിനുളള കാരണം മലയാളികളുടെ പ്രിയ സൂപ്പര്‍ സറ്റാർ മോഹൻലാലിന്റെ സാനിധ്യം തന്നെയാണ്. ജയിലർ കണ്ട് ഇറങ്ങുന്ന ഒരോരുത്തർക്കും പറയാനുളളതും ‘മാത്യു’ എന്ന കഥാപാത്രത്തെ അഭിനയിച്ച മോഹൻലാലിനെ പറ്റിയായിരുന്നു.

ഇപ്പോഴിതാ മോഹൻലാല്‍ ‘ജയിലറി’ന്റെ സംവിധായകൻ നെല്‍സണെ വിളിച്ചു എന്നതാണ് പുറത്ത് വരുന്ന വാർത്ത. ഇക്കാര്യം സംവിധായകൻ നെൽസൺ തന്നെയാണ് പുറത്ത് വിട്ടത്. ‘മോഹൻലാല്‍ സാര്‍ എന്നെ വിളിച്ചു. സാറിന് ഒരുപാട് കോളുകള്‍ വരുന്നുണ്ടെന്ന് പറഞ്ഞു എന്നോട്. തിയറ്ററുകളില്‍ വൈല്‍ഡ് മോഡെന്നാണ് പറഞ്ഞത്’. ഗംഭീര അഭിപ്രായമാണ് എല്ലായിടത്തു നിന്നും കിട്ടുന്നതെന്നും മോഹൻലാൽ നെൽസണിനെ വിളിച്ച് പറഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ട്.

Also read-വിജയ് ഫോൺവിളിച്ച് അഭിനന്ദിച്ചു; ‘ജയിലർ’ കണ്ട് നല്ലവാക്കുകളുമായി മുഖ്യമന്ത്രി സ്റ്റാലിനും; സംവിധായകൻ നെൽസണ് കൈയടി

അതേസമയം ശിവരാജകുമാറും സംവിധായകനെ വിളിച്ച് ആശംസകൾ അറിയിച്ചു. ഇരുവരെയും തന്നിക്ക് ഏറെ ഇഷ്ടമാണെന്നും അത് കൊണ്ട് തന്നെ അവരെ മോശക്കാരാക്കരുത് എന്ന് ചിന്തിച്ചിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.