31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

അച്ഛൻ അഴിമതി കാണിച്ച്‌ ഹെലികോപ്ടറൊക്കെ മേടിച്ച്‌ തരുന്ന ആളായിരുന്നെങ്കില്‍ വിമര്‍ശനങ്ങളെ കാര്യമാക്കില്ലായിരുന്നു: ഗോകുൽ

Date:


മലയാളികൾക്ക് ഏറെ പരിചിതനായ താരപുത്രനാണ് ഗോകുൽ സുരേഷ്. പ്രിയനടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ അച്ഛനെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന കളിയാക്കലുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവച്ചത് ശ്രദ്ധനേടുന്നു.

READ ALSO: പ്രവാസികൾക്ക് തിരിച്ചടി: വിമാന ടിക്കറ്റ് നിരക്കിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കേന്ദ്രമന്ത്രി

ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ഗോകുൽ പറഞ്ഞത് ഇങ്ങനെ,

‘സെറ്റില്‍ വെച്ച്‌ കണ്ടാല്‍ ഒരു അപരിചതനെ പോലെയാണ് അച്ഛൻ പെരുമാറുക. അച്ഛൻ എത്ര കഷ്ടപെട്ടിട്ടാണ് നമ്മളെ വളര്‍ത്തിയതെന്ന് ഞാൻ സിനിമയില്‍ എത്തിയപ്പോഴാണ് മനസിലാകുന്നത്. അതോടുകൂടി അച്ഛനോട് ബഹുമാനം കൂടി. ഞാൻ അച്ഛനെ അനുകരിക്കുന്നതായി തോന്നിയിട്ടില്ല. പിന്നെ എല്ലാവര്‍ക്കും അവരുടെ തന്തമാരുടെ സിമിലാരിറ്റികള്‍ വരില്ലേ. അത് ജന്മനാ വരുന്നതല്ലേ. അച്ഛനെ കുറ്റപ്പെടുത്തുന്നത് അജണ്ട ബെയ്സ്ഡാണെന്ന് നമുക്ക് അറിയാം. അച്ഛൻ കുറച്ച്‌ അഴിമതിയൊക്കെ കാണിച്ച്‌ എനിക്കൊരു ഹെലികോപ്ടറൊക്കെ മേടിച്ച്‌ തരുന്ന ആളായിരുന്നെങ്കില്‍ ഈ വിമര്‍ശനങ്ങളെ അത്ര വലിയ കാര്യമാക്കില്ലായിരുന്നു. എന്നാല്‍ അച്ഛൻ അങ്ങനെ അല്ല. വീട്ടില്‍ ഉള്ളത് കൂടി എടുത്ത് വെളിയില്‍ കൊടുക്കുകയാണ്.

‘കോളജ് ടൈമില്‍ ഞാൻ അത്യാവശ്യം ചൂടൻ ആയിരുന്നു. എന്നാല്‍ സിനിമ ലൈഫിലേക്ക് വന്നതോടെ കുറച്ച്‌ ഒതുങ്ങിപോയതായി തോന്നി. സിനിമയുടെ വലിപ്പം മാത്രമല്ലെ പുറത്തുനിന്നുള്ളവര്‍ക്ക് അറിയുകയുള്ളൂ. എന്നാല്‍ ഒരുപാട് കഷ്ടപാടുകള്‍ നിറഞ്ഞ മേഖലയാണ് സിനിമ. കൊത്തയില്‍ എനിക്ക് എന്റേതായ സ്‌പെയ്‌സ് തന്നിട്ടുണ്ട്. അച്ഛന്റേതായ ഒരു ശൈലിയും വേണ്ട എന്ന് തീരുമാനിച്ചിരുന്നു. അഭിനയത്തില്‍ അച്ഛനോട് ഒരു സജഷൻസും ചോദിക്കാറില്ല. ഇരയിലെ പെര്‍ഫോമൻസ് കണ്ടപ്പോള്‍ നന്നായിയെന്നും ഡബ്ബിങ്ങില്‍ കുറച്ചുകൂടി ഇരുത്തം വരണമെന്നും അന്ന് അച്ഛൻ സജഷൻ പറഞ്ഞിരുന്നു.’- ഗോകുൽ  പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related