31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ബസ് കണ്ടക്ടറായ സജീവൻ, മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ഭാര്യ ലിജിമോൾ; സൗബിൻ ഷാഹിർ, നമിതാ പ്രമോദ് ചിത്രത്തിന് തുടക്കം

Date:


സൗബിൻ ഷാഹിർ (Soubin Shahir), നമിതാ പ്രമോദ് (Namitha Pramod) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മുളന്തുരുത്തിയിൽ ആരംഭിച്ചു. അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. തികഞ്ഞ ഒരു കുടുംബകഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ബസ് കണ്ടക്ടറായ സജീവന്റെയും, മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ഭാര്യ ലിജിമോളുടേയും ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. തികച്ചും സാധാരണക്കാരായ ഇവരുടെ ജീവിതത്തിലൂടെ അവരുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം നിന്നുകൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം.

ഭർത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു ഭാര്യയുടേയും അതിനോട് പൊരുത്തപ്പെട്ടു പോകുവാൻ ശ്രമിക്കുന്ന ഭർത്താവിൻ്റെയും കഥ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഇവിടെ.

Also read: ബോബൻ സാമുവലിന്റെ പുതിയ ചിത്രം; പ്രധാന അഭിനേതാക്കളായി സൗബിൻ ഷാഹിർ, നമിതാ പ്രമോദ്

ദിലീഷ് പോത്തനും, ശാന്തികൃഷ്ണയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു. വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

ജക്സൻ ആന്റണിയുടെ കഥയ്ക്ക് അജീഷ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം – വിനോദ് മേനോൻ, കലാസംവിധാനം -സഹസ് ബാല,
മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റിയൂം ഡിസൈൻ- അരുൺ മനോഹർ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ മാനേജർ – അഭിജിത്ത് കെ.എസ്., പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.

മുളന്തുരുത്തി, മാള, അന്നമനട എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ഗിരി ശങ്കർ.

Summary: The new movie of Soubin Shahir and Namitha Pramod is an out-and-out family entertainer, Shooting of the film commenced in Mulanthuruthi. The story revolves around a couple, a husband who is a bus conductor and wife employee at a chemist’s store. Boban Samuel is the director

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related