ഭാരതം ഇന്ന് 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തിയതോടെ രാജ്യത്ത് വര്‍ണാഭമായ നിരവധി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പലരും വീട്ടിൽ പതാക ഉയർത്തിയും പായസം വച്ചും ആഘോഷം നടക്കുന്നത്. ഉപ്പോഴിതാ നടൻ മമ്മൂട്ടി എല്ലാവര്ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേരുകയാണ്. കൂടാതം വീട്ടില്‍ താരം ദേശീയപതാക ഉയര്‍ത്തിയതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.
Also read-‘സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി
ആന്റോ ജോസഫ് അടക്കമുള്ള സുഹൃത്തുക്കളെയും ഫോട്ടോയില്‍ മമ്മൂട്ടിക്കൊപ്പം കാണാം. നടൻ മോഹൻലാലും എല്ലാവര്ക്കും സ്വാതന്ത്രദിന ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. കേരളത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ മുഖ്യമന്ത്രി സ്വീകരിച്ചു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി