നടൻ ടൊവിനോയെ ഇൻസ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിൽ. തന്റെ സോഷ്യല്‍മീഡിയ ഹാഡലില്‍ വന്ന് തന്നെ പതിവായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന അക്കൗണ്ടിനെതിരെ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ടൊവിനോ പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
read also: ‘‘മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെ’: വിദ്യാർഥികളോട് വിരോധമില്ലെന്ന് മഹാരാജാസിലെ അധ്യാപകൻ പ്രിയേഷ്
ഫോണിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. എറണാകുളം പനങ്ങാണ് പൊലീസിനാണ് അന്വേഷണ ചുമതല.