‘പ്രണവ് എനിക്ക് ഫാമിലി തന്നെയാണ്… ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാർക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിൻ എന്നാണ് ‘


കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾ കഴിഞ്ഞ കുറേ കാലമായി സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്നുണ്ട്. ‘ഹൃദയം’ സിനിമ ഇറങ്ങിയതോടെ ഇത് കൂടുതൽ ശക്തിപ്പെടുകയും ചെയ്തു. പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

കല്യാണിയുടെ വാക്കുകൾ ഇങ്ങനെ;

‘കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളർന്നവരാണു ഞങ്ങൾ. പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐവി ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം. ഊട്ടിയിലാണ് അപ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരൽ. ഏതെങ്കിലും സിനിമയുടെ സെറ്റിലാകും അതെന്നു മാത്രം. അപ്പുവും അനിയും കീർത്തിയും ചന്തുവുമാണ് എന്റെ ടീം. എനിക്ക് അപ്പു ഫാമിലി തന്നെയാണ്.

അഴിമതി നടത്തി പണം സമ്പാദിക്കാറില്ല: ആരോപണങ്ങൾക്ക് മറുപടിയുമായി ജെയ്ക്ക് സി തോമസ്

വീട്ടിലെ ആൽബങ്ങളിൽ ചന്തുവിനൊപ്പമുള്ളതിനെക്കാൾ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാർക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിൻ എന്നാണ്. ‘അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകൻ’ എന്നൊക്കെ പറയാൻ വലിയ ബുദ്ധിമുട്ടാണ്,’ കല്യാണി പറഞ്ഞു.