തന്റെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചു മോശം സന്ദേശങ്ങൾ അയക്കുന്നു: പരാതിയുമായി നടി മാളവിക


തന്റെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചു സിം കാര്‍ഡ് എടുത്ത് അജ്ഞാതൻ ഒട്ടേറെ പേര്‍ക്കു മോശം സന്ദേശങ്ങള്‍ അയച്ചതായി നടി മാളവിക അവിനാഷ്. സംഭവത്തില്‍ മുംബൈ പൊലീസിനു നടി പരാതി നല്‍കി.

കെജിഎഫ് ഉള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ച മാളവിക സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം അറിയിച്ചത്. നടിയുടെ സിമ്മില്‍ നിന്നും ഒട്ടേറെ പേര്‍ക്കു മോശം സന്ദേശങ്ങള്‍ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. അതിനാല്‍ ആധാര്‍ കാര്‍ഡ‍് ഉപയോഗിച്ചു എടുത്ത മുഴുവൻ മൊബൈല്‍ നമ്പറും റദ്ദാക്കുമെന്ന് അതോറിറ്റി അറിയിച്ചു. തുടര്‍ന്ന് നടി അധികൃതരെ ബന്ധപ്പെടുകയായിരുന്നു.

read also:കേരളത്തിൽ പുതിയ റെക്കോർഡുകൾ തീർത്ത് ലിയോ!!

തന്റെ വിവരങ്ങള്‍ അജ്ഞാതൻ ദുരുപയോഗിച്ചതാണെന്നും തന്റെ നമ്പര്‍ റദ്ദാക്കരുതെന്നും താരം ട്രായ് അധികൃതരോട് പറഞ്ഞു. ഇവരുടെ നിര്‍ദേശപ്രകാരം മുംബൈ പൊലീസിനെ സമീപിച്ചു. . ആധാര്‍ ഒരു പാസ്‌പോര്‍ട്ട് പോലെയോ മറ്റേതെങ്കിലും രേഖയെപ്പോലെയോ പ്രധാനമാണെന്നും. അത് വളരെ ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും മാളവിക അവിനാഷ് പറഞ്ഞു.