31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

എന്നേക്കാളും ആളുകൾക്കിഷ്ടം കാർത്തിയോട്, കേൾക്കുമ്പോൾ അസൂയ തോന്നുന്നു: സൂര്യ

Date:


ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസഹോദരന്മാരാണ് സൂര്യയും കാർത്തിയും. കാർത്തിയുടെ 25-ാം ചിത്രമായ ‘ജപ്പാൻ’ പുറത്തിറങ്ങുന്നതിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സൂര്യയും അതിഥിയായെത്തിയിരുന്നു. ചടങ്ങിൽ കാർത്തിയെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തനിക്ക് കാർത്തിയോട് ആസൂയയാണെന്നും തന്നേക്കാളും പ്രേക്ഷകർക്ക് ഇഷ്ടം കാർത്തിയോടാണെന്നതാണ് അതിന് കാരണം എന്നുമാണ് സൂര്യ വേദിയിൽ പറഞ്ഞത്.

‘എന്നേക്കാളും ആളുകൾക്കിഷ്ടം കാർത്തിയോടാണെന്ന് കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. ക്ഷേത്രങ്ങളിലും വിമാനത്താവളങ്ങളിലും എല്ലായിടത്തും ആളുകൾ എന്റെ അടുക്കൽ വരുന്നു. അവർ എന്നെക്കാൾ അവനെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് പറയുന്നു. കാർത്തിക്ക് വേണമെങ്കിൽ ഇപ്പോൾ 50 സിനിമകൾ ചെയ്യാനാവുമായിരുന്നു. എന്നാൽ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും അദ്ദേഹം നൽകി. അതുകൊണ്ടാണ് നമ്മൾ ഇപ്പോൾ കാർത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്. ‘പരുത്തിവീരൻ’, ‘നാൻ മഹാൻ അല്ല’ പോലെ രണ്ട് തലത്തിൽ നിൽക്കുന്ന ചിത്രങ്ങളെ അദ്ദേഹം എങ്ങനെ ചെയ്തു എന്ന് ഞാൻ ഇപ്പോഴും ആലോചിച്ച് വിസ്മയിക്കുന്നുണ്ട്. ഞങ്ങളുടെ യാത്രകൾ തികച്ചും വ്യത്യസ്തമാണ്. സൂര്യ വ്യക്തമാക്കി.

‘ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ചു’, ജയില്‍ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി കുടുംബം

രാജു മുരുകൻ സംവിധാനം ചെയ്യുന്ന ‘ജപ്പാൻ’ എന്ന ചിത്രത്തിൽ അനു ഇമ്മാനുവലാണ് നായിക. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്ആർ പ്രകാശ് ബാബു, എസ്ആർ പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ ജപ്പാൻ ‘. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ ജപ്പാൻ’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്ക് നടൻ സുനിൽ ഈ സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ ഗോലി സോഡ ‘, ‘ കടുക് ‘ എന്നീ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകൻ വിജയ് മിൽടനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related