ആരാണ് ആ പെൺകുട്ടി? ഷൈന്‍ ടോം ചാക്കോയുടെ നെഞ്ചോട് ചേര്‍ന്ന് നില്ക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മിഡിയ
മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ഷൈന്‍ ടോം ചാക്കോ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ ആരാധകര്‍ക്കിടയില്‍ ചർച്ചകയാകുന്നു. .കപ്പിള്‍ ഫോട്ടോയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. ഒരു പെണ്‍കുട്ടിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഷൈനാണ് ചിത്രത്തിലുള്ളത്. പെണ്‍കുട്ടി വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് മുടി അഴിച്ചിട്ട് സണ്‍ ഗ്ലാസും ധരിച്ച് ഷൈനിനോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. ഒരു തരത്തിലുള്ള കുറിപ്പുമില്ലാതെ താരം പങ്കുവച്ച ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
read also: യുവാവിനെ കോടാലി കൊണ്ട് കൊല്ലാൻ ശ്രമം: മധ്യവയസ്കൻ പിടിയിൽ
‘അങ്ങനെ നിങ്ങള്‍ക്കും പ്രണയം സെറ്റായല്ലേ, ആരാണ് ആ വെളുത്ത വസ്ത്രം ധരിച്ച പെണ്‍കുട്ടി..? ഇത് കളിയാണോ കാര്യമാണോ, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയം, അങ്ങനെ കൃഷ്ണകുട്ടിക്കും പെണ്ണ് കിട്ടി അല്ലേ, രണ്ടാളും ഓരോ പൊളി’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
പെണ്‍കുട്ടിയെ ഐഡന്റിഫൈ ചെയ്യാനുള്ള ശ്രമങ്ങളും ചിലർ നടത്തുന്നുണ്ട്.