കെ പോപ് ഗായിക നഹീ മരിച്ച നിലയില്‍


കെ പോപ് ഗായിക നഹീ മരിച്ച നിലയില്‍. 24 വയസായിരുന്നു. ബുധനാഴ്ചയാണ് നഹീ വിടപറഞ്ഞത്. ഗായികയുടെ അടുത്തവൃത്തങ്ങളാണ് വെള്ളിയാഴ്ച മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ കാരണം പുറത്തുവിട്ടിട്ടില്ല.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് താരം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുകയാണ്. തന്റെ സെല്‍ഫിയും ട്രെയിൻ യാത്രയ്ക്കിടെ പകര്‍ത്തിയ സൂര്യാസ്തമയത്തിന്റെ ദൃശ്യങ്ങളും തന്റെ വളര്‍ത്തു നായയുമെല്ലാമാണ് പോസ്റ്റിലുള്ളത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.

READ ALSO:ഹിന്ദുക്കള്‍ വിശാല ഹൃദയരാണ്, ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഇവർ കാരണം : ജാവേദ് അക്തര്‍

ഗായിക എന്ന നിലയില്‍ മാത്രമല്ല ഗാനരചയിതാവും ശ്രദ്ധനേടിയ താരത്തിന്റെ പ്രധാന ആൽബങ്ങളാണ് ‘ബ്ലൂ സിറ്റി’, ‘ബ്ലൂ നൈറ്റ്’, ‘ഗ്ലൂമി ഡേയ്‌സ്’ തുടങ്ങിയവ.