16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

ഹിന്ദുമതത്തെ സോഷ്യൽ മീഡിയയിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ പാക് മാധ്യമപ്രവർത്തക മാപ്പു ചോദിച്ചു

Date:


ഹിന്ദു മതത്തിനും വിശ്വാസത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം നേരിടുന്ന പാക് മാധ്യമപ്രവര്‍ത്തക സൈബ് അബ്ബാസ് മാപ്പപേക്ഷയുമായി രംഗത്ത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകള്‍ മൂലമുണ്ടായ വേദന ഞാന്‍ മനസിലാക്കുകയും അതിൽ ഖേദിക്കുകയും ചെയ്യുന്നു. ആ പരാമര്‍ശങ്ങള്‍ തന്റെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതല്ലെന്നും സൈനബ് ചൂണ്ടിക്കാട്ടി.

”അത്തരം പ്രയോഗങ്ങള്‍ക്ക് ഒരു തരത്തിലുള്ള ന്യായീകരണങ്ങളുമില്ല. പരാമര്‍ശം ആരയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ നിരുപാധികം എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എന്റെ മോശം സമയത്ത് എന്നോടൊപ്പം നിന്ന എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു”, സൈനബ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.

ഇന്ത്യാ വിരുദ്ധ ട്വീറ്റുകൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടെള്ള വാർത്ത സൈനബ് അബ്ബാസ് നിഷേധിച്ചു. സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യ വിട്ടതെന്നും സൈനബ് പറഞ്ഞു പറഞ്ഞു. “എന്നോട് ഇന്ത്യയിൽ നിന്നും പോകാൻ ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല. എങ്കിലും, സമൂ​ഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ കണ്ട് എനിക്ക് ഭയംവും തോന്നി,” സൈനബ് കൂട്ടിച്ചേർത്തു. താനോ തന്റെ കുടുംബാം​ഗങ്ങളോ നിലവിൽ യാതൊരു ഭീഷണിയും നേരിടുന്നില്ലെന്നും സൈനബ് പറഞ്ഞു.

Also read-ഹമാസ് ആക്രമണം: പത്ത് മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയ മാതാപിതാക്കൾക്ക് ദാരുണാന്ത്യം

ഹിന്ദുമതത്തെ അധിക്ഷേപിച്ച്, മുന്‍പ് സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്കെതിരെ അഭിഭാഷകൻ പരാതി നൽകിയതിനെ തുടർന്നാണ് സൈനബ് അബ്ബാസ് ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. ഇവര്‍ സുരക്ഷിതയായി ദുബായിൽ എത്തിയെന്ന വിവരവും പുറത്തു വന്നിരുന്നു. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ആരംഭിച്ച ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ കമന്ററി പാനലിന്റെ ഭാഗമായിരുന്നു ഇവര്‍. അതേസമയം, വിഷയത്തിൽ ഐസിസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഹിന്ദു ദേവതയെ അധിക്ഷേപിച്ചും ഹൈന്ദവ വിശ്വാസികളെ അവഹേളിച്ചുമുള്ള സൈനബിന്റെ പഴയ ഹിന്ദുവിരുദ്ധ ട്വീറ്റുകൾ അടുത്തിടെ വൈറലായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിനീത് ജിന്‍ഡാല്‍ എന്ന അഭിഭാഷകനാണ് അവതാരക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡല്‍ഹി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. സെക്ഷൻ 153A, 295, 506, 121 IPC, IT സെക്ഷൻ 67 എന്നിവ പ്രകാരമാണ് പരാതി. ലോകകപ്പിനുള്ള കമന്റേറ്റർമാരുടെ ടീമിൽ നിന്ന് സൈനബിനെ പുറത്താക്കണമെന്ന് ഐസിസിയെയും ബിസിസിഐ സെക്രട്ടറി ജയ് ഷായോടും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. അവതാരകയെ ഡീപോര്‍ട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഡൽഹി പോലീസ് സൈബർ സെല്ലിന് നൽകിയ പരാതിയിൽ വേഗത്തിലുള്ള നടപടി സ്വീകരിച്ചതിന് ബിസിസിഐയ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

പത്ത് വര്‍ഷം മുന്‍പ് ‘സൈനബ്ലോവെസ്‌ക്’ എന്ന പേരില്‍‌ ട്വിറ്റര്‍ (ഇപ്പോളത്തെ എക്സ്) ഉപയോഗിച്ചപ്പോഴായിരുന്നു അവതാരക ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയത് എന്നാണ് ആരോപണം. നിലവില്‍ ‘സബ്ബാസ് ഒഫീഷ്യൽ’ എന്ന പേരില്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ മാറ്റിയെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related