19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

‘ഞാൻ പ്രണയിക്കുന്നത് ഒരു പെണ്‍കുട്ടിയെ ആണെന്നറിഞ്ഞപ്പോള്‍ പ്രകൃതി വിരോധി എന്നുവരെ വിളിച്ചു’: നടി അനഘ രവി

Date:


 മമ്മൂട്ടി നായകനായ ‘കാതല്‍ ദ കോര്‍’ എന്ന ചിത്രത്തിൽ ഫെമി മാത്യു എന്ന കഥാപാത്രമായി എത്തിയ താരമാണ് അനഘ രവി. താൻ ബൈസെക്ഷ്വല്‍ ആണെന്നും താൻ പ്രണയിക്കുന്നത് ഒരു പെണ്‍കുട്ടിയെയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അനഘ.

ഒരു അഭിമുഖത്തിൽ അനഘ പങ്കുവച്ചത് ഇങ്ങനെ,

‘ബൈസെക്ഷ്വല്‍ ആയിട്ടുള്ളവര്‍ക്ക് ഇത് നോര്‍മല്‍ ആയിട്ടുള്ള കാര്യമാണെന്ന് മനസിലാക്കി കൊടുക്കാനാണ് ഞാൻ എന്റെ കാര്യം തുറന്നു പറഞ്ഞത്. എന്റെ അച്ഛനും അമ്മയ്‌ക്കും ആദ്യം ഇതേപ്പറ്റി അറിയില്ലായിരുന്നു. പ്രകൃതി വിരുദ്ധമായ കാര്യമാണ് എന്ന നിലയിലാണ് ആദ്യം അവരും പ്രതികരിച്ചത്. രണ്ട് മൂന്ന് വര്‍ഷമെടുത്തു അവരത് അംഗീകരിക്കാനും മനസിലാക്കാനും. ഇപ്പോള്‍ കാതല്‍ കണ്ടിറങ്ങിയ ശേഷം അമ്മ വന്ന് എന്നോട് പറഞ്ഞു, ഇതെന്താ സിംപിളല്ലേ, സ്നേഹമല്ലേ, സമൂഹത്തിന് അക്സപ്‌റ്റ് ചെയ്തൂടേ എന്ന്.’

read also: ‘ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു’: വിവാഹ മോചിതയാകുന്ന വിവരം പങ്കുവെച്ച് കുമ്പളങ്ങി നൈറ്റ്‌സ് നായിക ഷീല

’16 വയസായപ്പോഴാണ് ഞാൻ ബൈസെക്ഷ്വല്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അന്ന് എനിക്ക് ഇതിനെപ്പറ്റി അറിയില്ലായിരുന്നു. പിന്നീട് ആ വ്യക്തി എന്റെ ജീവിതത്തിലേയ്‌ക്ക് വന്നപ്പോഴാണ് ബൈസെക്ഷ്വല്‍ എന്താണെന്നും എന്റെ മനസിലുള്ള കാര്യങ്ങളൊക്കെ നോര്‍മല്‍ ആണെന്നും മനസിലായത്. പ്യാരി എന്നാണ് പുള്ളിക്കാരിയുടെ പേര്. വളരെ ഓപ്പണാണ്. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു സ്വഭാവമാണ്. പൈങ്കിളിയായിരുന്നു ഞങ്ങളുടെ പ്രണയം. സാധാരണ എല്ലാവരെയും പോലെ തന്നെയാ. അടുത്തുകൂടെ പോകുമ്പോള്‍ അടിവയറ്റില്‍ മഞ്ഞ് വീഴുന്ന പോലൊക്കെ തോന്നിയിരുന്നു. ഞങ്ങള്‍ ഒരേ പ്രായമാണ്. അതുകൊണ്ട് തന്നെ രണ്ടുപേര്‍ക്കും പരസ്പരം നന്നായി മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.’

‘വീട്ടില്‍ പറയാൻ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ അതിന് മുമ്പ് അവരറിഞ്ഞു. എന്റെ ഒരു കൂട്ടുകാരി ഞങ്ങളുടെ ഫോട്ടോസ് അമ്മയ്‌ക്ക് കാണിച്ച്‌ കൊടുത്തിട്ട് കാര്യം പറഞ്ഞു. അന്ന് വൈകിട്ട് എന്നെ കണ്ടപ്പോ തന്നെ ചോദിച്ചു, പ്രകൃതി വിരോധി എന്നൊക്കെ വിളിച്ചു. പക്ഷേ ഇപ്പോള്‍ വീട്ടിലെല്ലാം ഓകെ ആണ്. ‘ – അനഘ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related