9
October, 2026

A News 365Times Venture

9
Friday
October, 2026

A News 365Times Venture

ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേല്‍

Date:


ടെല്‍ അവീവ്: ഗാസയില്‍ ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രതിരോധ സേന. മരണവിവരം ഇവരുടെ കുടുംബാംഗങ്ങളെ അറിയിച്ചുവെന്നും, ഒരാളുടെ മൃതദേഹം ഇസ്രായേലിലേക്ക് എത്തിച്ചതായും സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. എലിയാഹു മാര്‍ഗലിറ്റ്, മായ ഗോറെന്‍, റോണന്‍ എന്‍ഗല്‍, ആര്യേ സല്‍മനോവിറ്റ്സ്, ഓഫിര്‍ സര്‍ഫതി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതില്‍ ഓഫിര്‍ സര്‍വതിയുടെ മൃതദേഹമാണ് ഇസ്രായേലിലേക്ക് എത്തിച്ചത്. 136 പേര്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലുണ്ടെന്ന് ഹഗാരി വ്യക്തമാക്കി. ഇതില്‍ 17 സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഓഫിറിന്റെ മൃതദേഹം ഗാസയുടെ അതിര്‍ത്തി മേഖലയില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊട്ടുപിന്നാലെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സി.ജെ.പി പ്രതിഷേധത്തിനായി പോയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു

  ഭോപ്പാല്‍: ഒക്ടോബര്‍ പത്തിന് നടക്കാനിരിക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് പുറപ്പെട്ട പൂനെയില്‍...

അംബാനിയാണോ ഇന്ത്യയുടെ മുതലാളി? സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് നിഷേധിക്കുന്നതില്‍ എലോണ്‍ മസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിനുള്ള ലൈസന്‍സ്...

ഇസ്രഈലുമായി ബന്ധം പുനസ്ഥാപിക്കുന്നു: കൊളംബിയയില്‍ പ്രതിഷേധറാലി

ബൊഗോട്ട: ഇസ്രഈലുമായി കൈകോര്‍ക്കാനുള്ള കൊളംബിയയിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത്...