22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

‘എനിക്കൊരു ഗേ സുഹൃത്ത് വേണമെന്നുണ്ട്, മലയാളി ആണുങ്ങൾക്കാണ് ​ഗേ പയ്യൻമാരുമായി പ്രോബ്ലം ‘: തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

Date:


കൊച്ചി: സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവ സാന്നിധ്യമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ എന്നതിനപ്പുറം സ്വന്തമായി ഐഡന്റിറ്റിയുള്ളവരാണ് നാല് പേരും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അഹാന കൃഷ്ണയുടെ സഹോദരി ദിയ കൃഷ്ണ. തന്റെ വ്യക്തിപരമായ പല കാര്യങ്ങളും ദിയ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെ കാമുകനുമായി പിരിഞ്ഞുവെന്നും ഇപ്പോൾ താൻ സിംഗിൾ ആണെന്നും ദിയ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ, തനിക്കൊരു ഗേ സുഹൃത്ത് വേണമെന്ന ആഗ്രഹമുണ്ടെന്ന് ദിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുണ്ടോ? അവരോടൊപ്പം കംഫർട്ടബിൾ ആണോ എന്ന് അവതാരിക ചോദ്യത്തിന് മറുപടിയായാണ് തനിക്കൊരു ഗേ സുഹൃത്ത് വേണമെന്ന ആഗ്രഹമുണ്ടെന്ന് ദിയ പറഞ്ഞത്. ഇതോടൊപ്പം, മലയാളി ആണുങ്ങൾക്കാണ് ​ഗേ പയ്യൻമാരുമായി പ്രോബ്ലം എന്നും ദിയ പറയുന്നു.

ദിയ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ;

ബിജെപി വിജയിക്കുന്നത് ഗോമൂത്ര സംസ്ഥാനങ്ങളിൽ: വിവാദ പരാമർശവുമായി ഡിഎംകെ നേതാവ്

‘എന്തുകൊണ്ട് എനിക്ക് അവരുമായി കംഫർട്ടബിൾ ആയിക്കൂട എന്നാണ് എന്റെ ചോദ്യം. അവർ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റ​ഗറി. ഞാൻ ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്ജെൻഡറുമായി പറ്റില്ല. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. ബാം​ഗ്ലൂരിലാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് സംസാരിച്ചത്.

ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനു​ഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനു​ഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവർക്ക് പണം നൽകാനും സന്തോഷിപ്പിക്കാനും ശ്രമിക്കാറുണ്ട്. ‌ എനി​ക്ക് ​ഗേ സുഹൃത്തുക്കളുണ്ട്. നമ്മുടെ മലയാളി ആണുങ്ങൾക്കാണ് ഈ ​ഗേ പയ്യൻമാരുമായി പ്രോബ്ലം. ഞാൻ കണ്ടിട്ടുള്ളതിൽ 90 ശതമാനം മലയാളികളാണ് അവരെ ബുള്ളി ചെയ്യുന്നതും കളിയാക്കുന്നതും.

അവർ പെൺകുട്ടികളുമായാണ് കൂടുതൽ കംഫർട്ടബിൾ. എനിക്ക് ബെസ്റ്റ് ഫ്രണ്ടായി ഒരു ​ഗേയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ അശ്വിനോട് എത്രയോ തവണ പറഞ്ഞിട്ടുണ്ട്. എനിക്ക് ഭയങ്കര ആ​ഗ്രഹമാണത്. കാരണം ഒരു ​പെൺകുട്ടികളോട് സംസാരിക്കുന്നത് പോലെ എല്ലാം പറയാം. അവർ ക്യൂട്ടാണ്.’

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധം: സൂര്യനാരായണ ദുല്ലയെ ഡീന്‍ സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന്...

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...