സൗഭാഗ്യയെ അസഭ്യം പറഞ്ഞു, വൃത്തികെട്ട ആഗ്യം കാണിച്ചു, ഓട്ടോ ഡ്രൈവറുമായുള്ള പ്രശ്നത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അർജുൻ


കൊച്ചിയിൽ വച്ച് നടൻ അർജുൻ സോമശേഖറും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ സംഘർഷമുണ്ടായെന്നും തുടർന്ന് അർജുനെ പൊലീസ് അറസ്റ്റ് ചെയ്തെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ സൗഭാഗ്യ വെങ്കിടേഷ് കരഞ്ഞ് നിലവിളിയ്ക്കുകയാണെന്നുമൊക്കെ ചില യൂ ട്യൂബ് ചാനലുകളുടെ റിപ്പോർട്ടുകളും എത്തി. എന്നാൽ, ഇത്തരം വാർത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് അർജുൻ.

read also: ഗവർണർ പ്രകോപനമുണ്ടാക്കുന്നു: ലക്ഷ്യം കേരളത്തിന്റെ സമാധാനം തകർക്കലെന്ന് മുഖ്യമന്ത്രി

വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ അർജുൻ പങ്കുവച്ചത് ഇങ്ങനെ,

‘സത്യത്തിൽ ഈ സംഭവം നടക്കുന്നത് ഹോളിഡേ ഇൻ ഹോട്ടലിന്റെ പരിസരത്ത്, രാത്രി ഒമ്പതരയോടെയാണ്. ഞാനും സൗഭാഗ്യയും കാർ പാർക്ക് ചെയ്ത്, ഒരു പർച്ചേസുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യം സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഈ ഓട്ടോറിക്ഷ ഞങ്ങളുടെ കാറിന്റെ വലത് വശം വഴി വന്ന്, ക്രോസ് ചെയ്ത്, ഇടത് വശത്തേക്ക് കയറ്റി നിർത്തി ചീത്ത വിളിച്ചത്. സൗഭാഗ്യ പെട്ടെന്ന് ഗ്ലാസ് താഴ്ത്തി, ‘എന്താണ് ?’ എന്നു ചോദിച്ചതും അയാൾ ‘പൊടീ…’ എന്നു പറഞ്ഞ് ഒരു വലിയ തെറി കൂടി വിളിച്ചു. അതു കേട്ടപ്പോൾ ഞാൻ പിന്നാലെ ചെന്ന്, ‘എന്താടോ ചീത്ത വിളിക്കുന്നത് ’എന്നു ചോദിച്ചു. അപ്പോൾ അയാൾ വീണ്ടും ഞങ്ങളെ തെറി വിളിച്ച്, ഒരു വൃത്തികെട്ട ആഗ്യം കാണിച്ചു. ഞാനപ്പോൾ കാർ മുന്നോട്ടെടുത്തതും, അയാൾ ഓട്ടോറിക്ഷ വളച്ച് കാറിന്റെ പിന്നിൽ ഇടിച്ചു. അപ്പോഴാണ് ഞാൻ പുറത്തിറങ്ങി സംസാരിച്ചത്. ഇതാണ് സംഭവം. അല്ലാതെ, ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതല്ല സത്യം’.– അർ‌ജുൻ പറയുന്നു.

‘കൊച്ചി എന്റെ നാടല്ല. ഇവിടെ എനിക്ക് കൂടുതൽ പരിചയങ്ങളുമില്ല. മാത്രമല്ല, എന്റെ ഭാര്യയും കുഞ്ഞുമൊക്കെയായി രാത്രിയിൽ യാത്ര ചെയ്യുമ്പോൾ, വെറുതേ റോഡിൽ വച്ച് ഇങ്ങനെയൊരു വഴക്കുണ്ടാക്കാനോ, തല്ലുണ്ടാക്കാനോ ഞാൻ തയാറാകില്ല. മാത്രമല്ല, സംഭവം കഴിഞ്ഞ ശേഷം ആദ്യം പൊലീസ് സ്റ്റോഷനിലേക്ക് പോയത് ഞങ്ങളാണ്. തിരക്കിപ്പിടിച്ച് മരട് സ്റ്റേഷനിലെത്തിയപ്പോഴേക്കും പാലാരിവട്ടം സ്റ്റേഷനിൽ നിന്നു കോൾ വന്നു, അങ്ങോട്ട് ചെല്ലാൻ. ഞങ്ങൾ ചെന്നു. കള്ള് കുടിച്ചിട്ടുണ്ടെങ്കിൽ ഞാന്‍ സ്റ്റേഷനിലേക്ക് ധൈര്യത്തോടെ കയറിച്ചെല്ലുമോ. കാര്യങ്ങൾ പറഞ്ഞപ്പോൾ, പൊലീസുകാർക്ക് സംഭവം കൃത്യം മനസ്സിലായി. കേസ് ആയതിനാൽ, ജാമ്യം വേണം. സൗഭാഗ്യയുടെ ജാമ്യത്തിൽ എന്നെ വിട്ടു. അപ്പോഴേക്കും പത്തെഴുപത് പേർ‌, അവരുടെ ആളുകൾ, സ്റ്റേഷന് ചുറ്റും കൂടി. അതിനാൽ, ‘അർ‌ജുൻ അൽപ്പം കൂടി കഴിഞ്ഞിട്ട് പോയാൽ മതി. വെറുതേ ഒരു സീന്‍ ഉണ്ടാകണ്ട’ എന്ന് എസ്.ഐ പറഞ്ഞു. പിന്നീട്, അവരെയൊക്കെ പൊലീസുകാർ പിരിച്ചു വിടുകയായിരുന്നു’. – അർ‌ജുൻ വെളിപ്പെടുത്തി