ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഒരു വിലയും ഇല്ലേ?, ഒരു ഭിക്ഷക്കാരന്റെ അവസ്ഥ: അമൃതയ്‌ക്കെതിരെ ആരോപണങ്ങളുമായി ബാല


മുന്‍ഭാര്യ അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷിന് എതിരെ ബാല. അഭിരാമിയെ കുറിച്ച് ഇതിന് മുന്‍പൊന്നും താന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല എന്നും എന്നാല്‍ ചില കാര്യങ്ങള്‍ ചോദിക്കാതിരിക്കാനാകില്ല എന്നും ബാല പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകളെ സ്വന്തം അച്ഛനെ കാണിക്കാതിരിക്കുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത് എന്ന് ബാല ചോദിച്ചു.

അമൃത തന്നെ കുട്ടിയെ കാണിക്കുന്നില്ലെന്നും ബാല ആരോപിച്ചു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച മകളെ എന്നെക്കൊണ്ടുവന്നു കാണിച്ചിരിക്കണം, എല്ലാ വർഷവും ക്രിസ്മസ്, ഓണം, വിഷു, ദീപാവലി ന്യൂ ഇയർ തുടങ്ങിയ വിശേഷ ദിവസങ്ങളിലെല്ലാം മകൾ എന്റെ ഒപ്പം ഉണ്ടായിരിക്കണം എന്നാണ് കോടതി ഉത്തരവിട്ടതെന്ന് ബാല ഓർമിപ്പിക്കുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഒരു വിലയും ഇല്ലേ എന്ന് ചോദിച്ച ബാല, ഓരോ തവണയും ഭിക്ഷക്കാരൻ ഭിക്ഷ യാചിക്കുന്നത് പോലെയാണ് താൻ അവരെ വിളിച്ച് മകളെ കാണണം എന്ന് ആവശ്യപ്പെടുന്നതെന്നും ബാല ആരോപിച്ചു.

‘മകൾക്ക് കൊറോണയാണെന്നുപറഞ്ഞ് ഒരുദിവസം അമൃത വിളിച്ചു. എന്നാൽ ഏതു ആശുപത്രിയിലാണ്, എന്താണ് അവസ്ഥ എന്നൊന്നും പറയുന്നില്ല. ഞാൻ തുടരെ തുടരെ ഒരു ഭിക്ഷക്കാരനെപ്പോലെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് എന്നെ തിരിച്ചു വിളിക്കുന്നത്. ഒടുവിൽ ദേഷ്യപ്പെട്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ മാത്രം റെക്കോർഡ് ചെയ്ത് അവർ ആ ഫോൺ സംഭാഷണം പുറത്തുവിട്ടു. ഏതു മനുഷ്യനും ലിമിറ്റ് വിട്ടു പോകുന്ന ഒരു നിമിഷമുണ്ട്. എന്തിനാണ് ഇവർ എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്?

വിഷുവിനും ന്യൂ ഇയറിനും ക്രിസ്മസിനും ഒക്കെ ഞാൻ തനിച്ചാണ്. മകളെ എന്നെ കാണിക്കുന്നില്ല. ഞാൻ അവളുടെ അച്ഛനാണ്. എന്റെ മകളെ സ്നേഹിക്കാനും കാണാനും എനിക്ക് അവകാശമുണ്ട്. കോടതിക്ക് ഒരു വിലയുമില്ലേ ? അവർ എല്ലാവരും മണ്ടന്മാരാണോ? എല്ലാ മാസവും രണ്ടാം ശനിയാഴ്ച മകളെ എന്നെക്കൊണ്ടുവന്നു കാണിച്ചിരിക്കണം, എല്ലാ വർഷവും ക്രിസ്മസ്, ഓണം, വിഷു, ദീപാവലി ന്യൂ ഇയർ തുടങ്ങിയ വിശേഷ ദിവസങ്ങളിലെല്ലാം മകൾ എന്റെ ഒപ്പം ഉണ്ടായിരിക്കണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എനിക്ക് മാത്രം എന്താണ് എന്റെ മകളെ കാണാൻ അവകാശം ഇല്ലാത്തത്? അതിനുമാത്രം എന്ത് പാപമാണ് ഞാൻ ചെയ്തത്? ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഒരു വിലയും ഇല്ലേ?

ഓരോ തവണയും ഞാൻ അവരെ വിളിച്ച് ഭിക്ഷ യാചിക്കുന്നത് പോലെയാണ് ചോദിക്കുന്നത്. എന്റെ മകളെ എന്നെ കാണിക്കാതെ വച്ചിരിക്കുകയാണ്. ഞാൻ ആറുവർഷം കോടതി കയറിയിറങ്ങി ആണ് ഈ വിധി നേടിയെടുത്തത്. എന്നെ കാണിച്ചാൽ എന്റെ സ്നേഹം മനസ്സിലാക്കി അവൾ എന്റടുത്തേക്ക് വരും എന്ന് പേടിച്ചാണ് അവർ കാണിക്കാത്തത്. മകളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. ഞാൻ ആണ് അവളുടെ യഥാർഥ അച്ഛൻ. അവൾ ഇനിയും എത്ര പേര് പറയും? മകൾക്ക് ആശയക്കുഴപ്പമാണ്. ഈ വേദനയൊന്നും ആർക്കും മനസ്സിലാകില്ല. എനിക്കെതിരെ പോക്സോ കേസ് കൊടുത്തു. പക്ഷേ കോടതി ആ കേസ് എടുത്തില്ല. 1500 അനാഥ പെൺകുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എനിക്കെതിരെയാണ് അവർ അങ്ങനെ കേസ് കൊടുത്തത്. ഇതെല്ലാം അനുഭവിച്ച മനുഷ്യനാണ് ഞാൻ. ഇതൊന്നും ഞാൻ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല.

പോക്സോ കേസ് കൊടുത്തതുകാരണം ഞാൻ എല്ലാ സത്യങ്ങളും കോടതിയിൽ തുറന്നു പറഞ്ഞ് തെളിവ് സഹിതം കൊടുത്തിട്ടുണ്ട്. കേസ് എല്ലാം തീർത്തു കൊടുക്കാൻ ഉള്ള പണവും കൊടുത്തു. എന്നിട്ടും മകളെ കാണിച്ചു തരുന്നില്ല. അവളെ കാണാൻ സ്കൂളിൽ പോയപ്പോൾ പ്രിൻസിപ്പാൾ പറഞ്ഞു, ‘‘എനിക്ക് പേടിയാണ് സർ, താങ്കൾ മകളെ കാണാൻ വന്നു എന്ന് പറഞ്ഞാൽ വലിയ പ്രശ്നം ആകും’’. എന്റെ മകളെ ദൂരെ വച്ച് കാണിച്ചു തന്നു. അടുത്ത് ചെന്ന് കാണാൻ സമ്മതിച്ചില്ല. എന്റെ ജോലി പോകും സർ എന്നാണു അവർ പറഞ്ഞത്. ഒരച്ഛൻ മകളെ കാണുന്നത് ഇത്രവലിയ കുറ്റമാണോ? എന്റെ മകളുടെ അച്ഛൻ ഞാൻ തന്നെയാണ്.

അഭിരാമി സുരേഷിനെ ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അവർ പറയുന്നത് ഞങ്ങളുടെ കുട്ടിയേയും കൊണ്ട് ഞങ്ങൾ ജീവിച്ചുപോട്ടെ ശല്യം ചെയ്യരുത് എന്നൊക്കെയാണ്. അവർ ജീവിച്ചുപോട്ടെ, പക്ഷേ ഞങ്ങളുടെ കുട്ടി എന്ന് പറയരുത്, എന്റെ കുട്ടി ആണ് അത് അല്ലാതെ അവരുടെ അല്ല. എനിക്കും അമൃതയ്ക്കും ഉള്ള കുട്ടി. അല്ലാതെ അവരുടെ കുടുംബത്തിലെ കുട്ടി അല്ല. അവരുടെ കുട്ടി എന്ന് പറയണമെങ്കിൽ അവർ വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ടാകണം. എന്റെ മകളെ എടുത്തുകൊണ്ടുപോയി വീട്ടിൽ അടച്ചു വച്ചിട്ട് ഞങ്ങളുടെ കുട്ടി എന്ന് പറയരുത്. മക്കളുടെ അവകാശം അവളുടെ അമ്മയ്ക്കും അച്ഛനുമാണ്. എന്റെ മകളെ മഹാറാണിയെപ്പോലെ, മാലാഖയെപ്പോലെ വളർത്താൻ ആഗ്രഹിച്ചെങ്കിലും എരുമ മാട് പോലെയാണ് വളർത്തി വച്ചിരിക്കുന്നത്. കുടുംബ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും വില നഷ്ടപ്പെടുത്തി. സംസ്കാരവും തറവാടിത്തവുമില്ലാതെ ആണ് മകളെ വളർത്തിയിരിക്കുന്നത്’, ബാല ആരോപിക്കുന്നു.