യുവതാരം തേജ സജ്ജ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹനുമാന്‍. ജനുവരി 12ന് ചിത്രം തിയറ്ററില്‍ എത്തും. ഓരോ ടിക്കറ്റില്‍ നിന്നുമുള്ള അഞ്ച് രൂപ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ .
പ്രീ റിലീസ് ചടങ്ങിനിടെ, പ്രമോഷനായി എത്തിയ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ശ്രേഷ്ഠമായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
read also: തെന്നിന്ത്യൻ താര ജോഡികൾ വിവാഹിതരാകുന്നു!!!
ജനുവരി 22നാണ് അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. ചടങ്ങിലേക്ക് ചിരഞ്ജീവിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. കുടുംബത്തിനൊപ്പമാകും താരം ചടങ്ങില്‍ പങ്കെടുക്കുക.
പ്രശാന്ത് വര്‍മ കഥ എഴുതി സംവിധാനം ചെയ്ത ഹനുമാനിൽ വിനയ് റായ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്‍, രാജ് ദീപക് ഷെട്ടി തുടങ്ങിയവർ പ്രധാന പ്രധാന വേഷത്തിലെത്തുന്നു.