ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ വിജയ് സേതുപതി: തുറന്നുപറഞ്ഞ് കത്രീന കൈഫ്


ചെന്നൈ: വിജയ് സേതുപതിയെയും കത്രീന കൈഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ ജനുവരി 12 ന് തിയേറ്ററുകളിൽ എത്തും. ഇപ്പോൾ ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതിയെ കുറിച്ച് കത്രീന കൈഫ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി എന്ന് കത്രീന കൈഫ് പറയുന്നു.

കൊഞ്ചപ്പം കഴിച്ചിട്ടുണ്ടോ? വേഗത്തിൽ തയ്യാറാക്കാം രുചികരമായ ഈ വിഭവം

‘ഇന്ന് സിനിമ മേഖലയിലുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നടനാണ് വിജയ് സേതുപതി. അദ്ദേഹത്തെ പോലെ ഒരു നടനൊപ്പം സിനിമ ചെയ്യുമ്പോള്‍ വളരെ ആവേശത്തിലായിരുന്നു ഞാന്‍. ഷൂട്ടിന് മുന്‍പുള്ള റിഹേഴ്സല്‍ സമയത്ത് ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംസാരിച്ചു. അദ്ദേഹം ‌കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുന്ന രീതി തന്നെ വളരെ വ്യത്യസ്തമാണ്. അത് എന്നെ ആകർഷിക്കുകയും നോക്കി പഠിക്കുകയും ചെയ്തു. മെറി ക്രിസ്മസിന്റ ഫൈനൽ ഔട്ട് കണ്ടപ്പോൾ ഞാൻ സംവിധായകനോട് പറഞ്ഞു എന്റെയും വിജയ്‍‍യുടെയും കഥാപാത്രങ്ങൾ തമ്മിൽ ഇത്രയും കെമിസ്ട്രി ഉണ്ടായിരുന്നു എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന്,’ കത്രീന കൈഫ് പറഞ്ഞു.