16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

ഇങ്ങനെ ആണെങ്കിൽ ശ്വസിക്കാൻ പോലും നമുക്ക് അനുവാദം കിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം: പാർവതി തിരുവോത്ത്

Date:


കൊച്ചി: നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം സമീപകാലത്തുണ്ടായ വിവാദത്തെ തുടർന്ന് നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചിരുന്നു. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. ഇപ്പോഴിതാ, ഇതിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത് രംഗത്ത്. അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്ന് നടി ഇൻസ്റ്റഗ്രാം സ്റ്റോറിൽ കുറിച്ചു.

‘അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണ്. സിനിമ ഇത്തരത്തിൽ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വസിക്കാൻപോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം’, നടി കുറിച്ചു.

അതേസമയം, സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പോലീസ് കേസെടുത്തിരുന്നു. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്ന് കാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽടി മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചിത്രത്തിലെ നായിക നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്.

ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണി വെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. ചിത്രത്തിൽ ഷെഫിന്റെ വേഷത്തിലാണ് നയൻതാര എത്തിയത്. കുട്ടിക്കാലം മുതൽ ഷെഫ് ആകാൻ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ കഥാപാത്രമായാണ് നയൻതാര എത്തുന്നത്. മത്സരത്തിനിടെ, ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ശേഷം ബിരിയാണി വെയ്ക്കുന്നതും ബ്രാഹ്മണരെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഉയർന്ന ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related