മാർച്ച്-8..ലോകവനിതാദിനം ആഘോഷിക്കുമ്പോൾ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്ന പത്മജയാണ് ഇത്തവണത്തെ ഏറ്റവും വലിയ മാതൃകയെന്ന് നടൻ ഹരീഷ് പേരടി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.
‘ മാർച്ച്-8..ലോകവനിതാദിനം..നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു…ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകൾ…🙏🙏🙏❤️❤️❤️’- ഹരീഷ് കുറിച്ചു.
read also: സുധാകരൻ പോവുമെന്ന് പറഞ്ഞു, പത്മജ ചെയ്തു കാണിച്ചു, വിലയ്ക്ക് വാങ്ങാൻ കഴിയാത്തവരെ വേണം ഡല്‍ഹിയിലേക്ക് അയക്കാൻ: എം എ ബേബി
ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ വച്ചായിരുന്നു പത്മജയുടെ ബിജെപി പ്രവേശനം. എന്നാൽ ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.