18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

അബോര്‍ഷന്‍ ചെയ്ത് അബോര്‍ഷന്‍ ചെയ്ത് എനിക്ക് വയ്യ, മടുത്തു: ഗോസിപ്പുകളോട് പ്രതികരിച്ച്‌ ഭാവന

Date:


മലയാളത്തിന്റെ പ്രിയതാരമാണ് ഭാവന. ടൊവിനോ തോമസ് നായകനായി എത്തുന്ന നടികർ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇപ്പോഴിതാ തന്നെ കുറിച്ച്‌ കേട്ടിട്ടുള്ള ഗോസിപ്പുകളെ കുറിച്ച്‌ പറയുകയാണ് ഭാവന.

നടന്‍ അനൂപ് മേനോനെ വിവാഹം ചെയ്തു എന്നത് മുതല്‍ പല സ്ഥലങ്ങളിലും പോയി അബോര്‍ന്‍ ചെയ്തു എന്നിങ്ങനെ വരെയുള്ള ഗോസിപ്പുകള്‍ തന്നെ കുറിച്ച്‌ പ്രചരിച്ചിരുന്നുവെന്ന് ഭാവന പറയുന്നു.

read also: കെഎസ്ആർടിസിയിൽ ജീവനക്കാരുടെ കൂട്ട അവധി, 15 സർവീസുകൾ മുടങ്ങി: നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി

ജാംഗോ സ്‌പേസ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചത് ഇങ്ങനെ,

‘ഞാന്‍ മരിച്ച്‌ പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ വന്നു. കരിയര്‍ തുടങ്ങി ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കേള്‍ക്കുമ്പോള്‍ എന്തായിതെന്ന് തോന്നും. ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ. ഞാന്‍ അബോര്‍ഷന്‍ ചെയ്ത് മരിച്ച്‌. ഞാനെന്താ പൂച്ചയോ. അബോര്‍ഷന്‍ ചെയ്ത് അബോര്‍ഷന്‍ ചെയ്ത് എനിക്ക് വയ്യ. എനിക്ക് മടുത്തു ഇത് കേട്ട് ആരെങ്കിലും ചോദിച്ചാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കുക.

ഇനി അതേക്കുറിച്ച്‌ ചോദിക്കരുതെന്ന് പറയും. കാരണം ഒരു പരിധി കഴിയുമ്പോ, ഇത് എന്തായിത് ഞാന്‍ അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ വന്നേക്കുന്നത്, കേട്ട് കേട്ട് മടുത്തു. പിന്നെ ഒരു സമയത്ത് ഞാനും അനൂപേട്ടനും കല്യാണം കഴിഞ്ഞെന്ന് വരെ വന്നു. അങ്ങനെ ഞാന്‍ ഞെട്ടി, ഞെട്ടി ഇപ്പോ ഞെട്ടാറില്ല. ഇപ്പോ എന്ത് കേട്ടാലും ആണോ ഒകെ എന്ന് പറയും. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്‌സായി, തിരിച്ച്‌ വന്നു എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി’- എന്ന് ഭാവന പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘നിങ്ങള്‍ കുട്ടികളെ കൊല്ലുകയാണ്, ക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല!’: ജോര്‍ജിയില്‍ ജെ.ഡി. വാന്‍സിനെതിരെ പ്രതിഷേധം

ജോര്‍ജിയ: ഗസയിലെയും ഇറാനിലെയും ജനതയ്‌ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിന് ട്രംപ് ഭരണകൂടം...