സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്: മുഖ്യ പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കി


സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസില്‍ കസ്റ്റഡിയിലായിരുന്ന പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. അനൂജ് താപനാണ് കസ്റ്റഡിയില്‍ ജീവനൊടുക്കിയത്. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ താപനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

read also: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ചിത്തിനി : പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഏപ്രില്‍ 14നു പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു ബാന്ദ്രയിലെ സല്‍മാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപില്‍, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വിക്കി ഗുപ്ത (24), സാഗർ പാല്‍ (21), സോനു കുമാർ ചന്ദർ ബിഷ്‌ണോയ് (37), അനൂജ് തപൻ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് വെടിവെപ്പ് നടത്തിയതെന്ന് അയാളുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.