ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി: അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രവുമായി ആര്‍ജിവി
വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള ബോളിവുഡ് സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അന്തരിച്ച നടി ശ്രീദേവിക്കൊപ്പം കാറില്‍ ഇരിക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ആര്‍ജിവി. ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’ എന്ന ക്യാപ്ഷനോടെയാണ് ആര്‍ജിവി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അരികില്‍ സിഗരറ്റ് വലിച്ച് ഇരിക്കുന്ന ആര്‍ജിവിയെയും കാണാം.
read also: ‘ഔട്ട് ഓഫ് ദിസ് വേൾഡ്’: സീൻ പോൾ & കെസിൻ്റെ T20 ലോകകപ്പ് 2024 ഗാനം പുറത്തിറങ്ങി
എഐ സാങ്കേതികവിദ്യയില്‍ സൃഷ്ടിച്ചെടുത്ത ചിത്രമാണിത്. ഇത് ശ്രീദേവിയോടുള്ള അനാദരവ് ആണ് എന്ന് പറഞ്ഞു കൊണ്ട് താരത്തിന്റെ ആരാധകര്‍ വിമർശനവുമായി രംഗത്തെത്തി.
ശ്രീദേവിക്കൊപ്പം ഗ്രേറ്റ് റോബറി, ഗോവിന്ദ ഗോവിന്ദ, ഹൈരാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയത് ആര്‍ജിവിയാണ്. 2018ല്‍ ആണ് ശ്രീദേവി അന്തരിച്ചത്.