31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

നിഗൂഢതകൾ നിറച്ച് ‘എയ്ഞ്ചലോ’: ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Date:


ബ്ലൂവെയ്ൽസ് ഇന്റർനാഷണലിൻ്റെ ബാനറിൽ വൈഗ റോസ്, ദിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതരായ ഷാജി അൻസാരി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ‘എയ്ഞ്ചലോ’ൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നിഗൂഢതകൾ നിറച്ച ഒരു ഹോറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. ചിത്രത്തിൻ്റെ കഥയും, തിരക്കഥയും നിർവഹിക്കുന്നത് സംവിധായകരായ ഷാജിഅൻസാരി തന്നെയാണ്.

മലയാളം, തമിഴ് എന്നീ ഭാഷകളിൽ എത്തുന്ന സിനിമയിൽ വൈഗ റോസ്, ദിയ എന്നിവരെ കൂടാതെ കുളപ്പുള്ളി ലീല, റഫീഖ് ചൊക്ലി, റാഫി അമൻ, ഷാജി ടി, സുധീർ, അദിതി ശിവകുമാർ, ഐശ്വര്യ എസ് ആനന്ദ്, ദേവിക തുടങ്ങിയവരും ചിത്രത്തിൽ അഭിയനയിക്കുന്നു. ടി എസ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ മുഹമ്മദ് ഷാൻ ആണ്.

read also: നവജാത ശിശുവിന്‍റെ കൊലപാതകം: മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഡി.ഐ: ഷാൻ, ബി.ജി.എം & മ്യൂസിക്: മുരളി അപ്പാടത്ത്, പ്രൊജക്റ്റ്‌ ഡിസൈനർ: ഷാജി ടി നെടുങ്കല്ലേൽ, പ്രൊഡക്ഷൻ കൺട്രോളർ: മണി ബാല, ലിറിക്‌സ്: എം.എ അൻസാരി, രവി ലയം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ക്രിസ്റ്റോ ജോൺ, ആർട്ട്‌: ഗ്ലാട്ടൺ പീറ്റർ, കോസ്റ്റ്യൂ ഡിസൈനർ: ശിവകുമാർ, മേക്കപ്പ്: സുരേഷ് കെ ജോൺ, സ്റ്റണ്ട്: ബ്രൂസ്ലീ രാജേഷ്, കൊറിയോഗ്രാഫി: കിരൺ ക്രിഷ്, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, സ്റ്റുഡിയോ: സിനിഹോപ്സ്, സൗണ്ട് ബ്രിവറി, ടൈറ്റിൽസ് & വി.എഫ്.എക്സ്: ശ്രീനാഥ്, സ്റ്റിൽസ്: സന്തോഷ്‌, പി.ആർ.ഒ: പി ശിവപ്രസാദ്, മാർക്കറ്റിംഗ്: ബി.സി ക്രീയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക്‌ മോമൻറ്സ് എന്നിവരാണ് അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related