സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു സുചി ലീക്ക്സ്. ഗായികയും ആര്‍ജെയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും 2017ല്‍ സൂചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ പുറത്തു വന്നത് വിവാദങ്ങൾക്ക് കാരണമായി. എന്നാൽ, ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചിരുന്ന് തമാശരൂപേണ ചെയ്ത പണിയാണിതെന്നു വെളിപ്പെടുത്തുകയാണ് സുചിത്ര.
തൃഷയുടെ അറിവോട് കൂടി കൊടുത്ത ഫോട്ടോയാണ് സുചി ലീക്ക്‌സില്‍ വന്നതെന്നും എന്താണ് നടന്നതെന്ന് തൃഷയ്ക്ക് നന്നായി അറിയാമെന്നും എന്നിട്ടും അവര്‍ പൊതുസമൂഹത്തിന് മുന്‍പില്‍ തന്നെ കുറ്റവാളിയാക്കിയെന്നും സുചിത്ര പറയുന്നു.
read also: ഒരു ചായയ്ക്ക് മാത്രം 170 രൂപ, കുപ്പി വെള്ളത്തിനും പപ്സിനും കൂടി ലുലു മാളിൽ കൊടുക്കേണ്ടി വന്നത് 810രൂപ !! കുറിപ്പ്
‘ധനുഷും തന്റെ ഭര്‍ത്താവായിരുന്ന കാര്‍ത്തിക്കും അടക്കമുള്ള കുറച്ച് കൂട്ടുകാര്‍ ചേര്‍ന്ന് നടത്തിയൊരു പ്രാങ്കാണ് പിന്നീട് സുചി ലീക്‌സ് ആയി മാറിയത്. ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചിരുന്ന് തമാശരൂപേണ ചെയ്ത പണിയാണിത്. അതിലൊരാള്‍ തെന്നിന്ത്യന്‍ നടി തൃഷയാണ്. അവര്‍ പ്രാങ്കായി ചെയ്ത കാര്യം കൈവിട്ട് പോയതാണ്. അതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ എന്നെ ഇരയാക്കി മാറ്റുകയായിരുന്നു. തൃഷയുടെ അറിവോടെ കൊടുത്ത ഫോട്ടോയാണ് സുചി ലീക്ക്‌സില്‍ വന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ തൃഷ കൃഷ്ണനും ചിന്മയിയും ചേര്‍ന്ന് എനിക്കെതിരെ പ്രതികരിച്ചു. സുചി ലീക്ക്‌സിന്റെ സമയത്ത് തൃഷ വളരെ സെന്‍സിറ്റീവായിട്ടൊരു ട്വീറ്റ് ഇട്ടിരുന്നു. ‘സുചിയെ ദൈവം ശിക്ഷിക്കണം. അത് ഞങ്ങള്‍ക്ക് കാണണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.
എന്താണ് നടന്നതെന്ന് തൃഷയ്ക്ക് നന്നായി അറിയാം. എന്നിട്ടും അവര്‍ പൊതുസമൂഹത്തിന് മുന്‍പില്‍ നടത്തിയ പ്രതികരണം എന്നെ വിഷമിപ്പിച്ചു. ഈ സംഭവം കൊണ്ട് എന്റെ കരിയറും ജീവിതവും മാത്രമാണ് തകര്‍ന്നത്. പുറത്ത് ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന തൃഷ വേറെ, യഥാര്‍ത്ഥ തൃഷ വേറെയാണ്. തൃഷ മാത്രമല്ല ഗായിക ചിന്മയി കൂടി ചേര്‍ന്നിട്ടാണ് സുചി ലീക്‌സിലെ കാര്യങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റബേസില്‍ വരാന്‍ കാരണമായത്. എന്തുകൊണ്ടാണ് സുചി ലീക്ക്സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി കൊടുക്കാതിരുന്നത്.’- ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുചിത്ര ചോദിച്ചു.