കോട്ടയം സോമരാജ് അന്തരിച്ചു 



മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തിരക്കഥാകൃത്തായ സുനീഷ് വാരനാടാണ് ദുഃഖവാർത്ത പങ്കുവച്ചത്.

read also: ഞായറാഴ്ച രാത്രിയോടെ ‘റിമാല്‍’ ചുഴലിക്കാറ്റ് കര തൊടും: അതിതീവ്രമഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം

വർഷങ്ങളായി മിമിക്രി രംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സോമരാജ് ടെലിവിഷൻ പ്രോഗ്രാമുകൾക്ക് പുറമെ തിരക്കഥാകൃത്തായും പ്രവർത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന സനിമയ്‌ക്കായി തിരക്കഥ നിർവഹിച്ച സോമരാജ് അണ്ണൻ തമ്പി, കിംഗ് ലയർ, ഫാന്റം, കണ്ണകി, അഞ്ചര കല്യാണം തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്..