ഏറ്റവും പ്രിയപ്പെട്ടവനേ, നീ ധൈര്യമായിരിക്കുക, ഞാൻ എന്നും നിന്നോടൊപ്പമുണ്ടാകും: നടി ശാലിൻ സോയ


തമിഴ് യുട്യൂബറായ ടിടിഎഫ് വാസനെക്കുറിച്ച് നടി ശാലിൻ സോയ പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മധുര പോലീസ് അറസ്റ്റ് ചെയ്ത വാസന് പിന്തുണയുമായി ഇൻസ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുകയാണ് ശാലിൻ.

‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനേ, നീ ധൈര്യമായിരിക്കുക. ഞാൻ എന്നും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോള്‍ സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എപ്പോഴും നീ പറയാറുള്ളതുപോലെ ഞാൻ നിന്നോട് പറയുന്നു. ‘നടപ്പതെല്ലാം നന്മക്ക്, വിട് പാത്തുക്കലാം’-ശാലിൻ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

read also: നടി അഞ്ജലിയെ പൊതുവേദിയില്‍വെച്ച്‌ രോഷാകുലനായി തള്ളിമാറ്റി നടൻ ബാലകൃഷ്ണ: വിവാദം

നടിയുമായി പ്രണയത്തിലാണെന്ന് വാസൻ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് യൂട്യൂബ് വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു.   വാസനൊപ്പമുള്ള ചിത്രം ശാലിനും ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

അശ്രദ്ധമായി കാർ ഓടിച്ചതും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതുമാണ് വാസനെതിരായ കേസുകള്‍. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് പോകുന്ന വഴി വാസൻ ഫോണില്‍ സംസാരിച്ച്‌ വാഹനമോടിച്ച തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് കേസിനു കാരണം.