10
August, 2026

A News 365Times Venture

10
Monday
August, 2026

A News 365Times Venture

നടി അഞ്ജലിയെ പൊതുവേദിയില്‍വെച്ച്‌ രോഷാകുലനായി തള്ളിമാറ്റി നടൻ ബാലകൃഷ്ണ: വിവാദം

Date:


പൊതുവിടങ്ങളിൽ രൂക്ഷമായ പെരുമാറ്റംകൊണ്ട് എന്നും വിവാദങ്ങളില്‍ അകപ്പെടുന്ന തെന്നിന്ത്യൻ താരമാണ് നന്ദമൂരി ബാലകൃഷ്ണ. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയ ബാലകൃഷ്ണ സിനിമയിലെ നായികയായ അഞ്ജലിയെ വേദിയില്‍നിന്ന് എല്ലാവരുടേയും മുന്നില്‍വെച്ച്‌ ബാലകൃഷ്ണ തള്ളിമാറ്റിയതിന്റെ വീഡിയോ വൈറൽ.

കഴിഞ്ഞദിവസമാണ് തെലുങ്ക് യുവതാരവും സംവിധായകനുമായ വിശ്വക് സെൻ നായകനായെത്തുന്ന ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങ് നടന്നത്. ഈ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു ബാലകൃഷ്ണ. ചടങ്ങ് പുരോഗമിക്കുമ്പോഴായിരുന്നു വിവാദ സംഭവം.

read also: ‘മുഖ്യമന്ത്രിയുടെ മകളുമായി ബന്ധമില്ല’: വിശദീകരണവുമായി ദുബായിലെ എക്സാലോജിക്ക് കണ്‍സള്‍ട്ടിങ് കമ്പനി

വേദിയില്‍ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുമ്പോഴായിരുന്നു സംഭവം. രോഷാകുലനായി മാറി നില്‍ക്കെന്ന് ആവശ്യപ്പെട്ടാണ് നടി അഞ്ജലിയെ സൂപ്പർതാരം തള്ളിമാറ്റിയത്. പെട്ടന്നുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും ഞെട്ടിപ്പോയി. പൊതുവേദിയായതുകൊണ്ടും സ്വന്തം സിനിമയുടെ പ്രമോഷനായതിനാലും അഞ്ജലി സംയമനം പാലിക്കുകയായിരുന്നുവെന്നാണ് സൂചന. വീഡിയോ പുറത്തു വന്നതിനു പിന്നാലെ നടനെതിരെ വിമർശനം ഉയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related