കള്ളൻ എന്ന പേരിനു എന്ത് ചന്തമാണ് ഭായ് – ‘താനാരാ’യിലെ കള്ളൻ ഗാനം പുറത്തിറങ്ങി


കുടുംബപ്രേക്ഷകരെ ചിരിപ്പിക്കാൻ ഹിറ്റ്‌മേക്കർ റാഫി തിരക്കഥ ഒരുക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരയിലെ കള്ളൻ സോങ് പുറത്തിറങ്ങി. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

നെവിൻ സി ഡെൽസൺ പാടിയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഹരിദാസ്. ഒരു ഇടവേളയ്ക്കു ശേഷം ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചന്ദിനി, സ്നേഹ ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

read also :പാലും പഴവും ഓഗസ്റ്റ് ഇരുപത്തിമൂന്നിന്

വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ് ചിത്രത്തിന്റെ നിർമാണം. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. കെ ആർ ജയകുമാർ, ബിജു എം പി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പോഡുത്താസ്, കോ ഡയറക്ടർ ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് റിയാസ് ബഷീർ, രാജീവ് ഷെട്ടി, കലാസംവിധാനം സുജിത് രാഘവ്, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ് മോഹൻ സുരഭി, ഡിസൈൻ ഫോറസ്റ്റ് ഓൾ വേദർ, പിആർഒ വാഴൂർ ജോസ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഗുഡ്‌വിൽ എന്റർടെയ്ൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്ന് ഓഗസ്റ്റ് 23ന് ചിത്രം തിയറ്ററുകളിൽ എത്തിക്കും.