19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെ കുറിച്ച് മിണ്ടാതിരിക്കണോ? അഭിരാമി

Date:


നടൻ ബാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമൃത സുരേഷിനും മകള്‍ക്കുമെതിരെ സോഷ്യൽ മീഡിയൽ കടുത്ത വിമർശനമാണ് ഉയരുന്നത്. മകളെ പഠിപ്പിച്ച് പറയിപ്പിച്ച വീഡിയോയാണിതെന്നും അച്ഛനെതിരെ പറഞ്ഞത് ശരിയായില്ലെന്നുമുള്ള പരിഹാസ പ്രതികരണങ്ങൾക്ക് അമൃതയുടെ സഹോദരി അഭിമാറി മറുപടിയുമായി എത്തിയിരിക്കുകയാണ്.

read also: കനത്ത മഴ: ക്ഷേത്രത്തിന് സമീപത്തുളള മതില്‍ തക‌ര്‍ന്നു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കാര്യങ്ങള്‍ അറിയാതെ സംസാരിക്കരുതെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും അഭിരാമി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഒരു പെണ്ണിനേയും കുടുംബത്തേയും വേട്ടയാടുന്നവനെയൊക്കെ വലിയ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും. അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ” എന്ന് അഭിരാമി കുറിച്ചു. ”18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെ കുറിച്ച് മിണ്ടാതിരിക്കണോ? സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ?” എന്ന് അഭിരാമി ചോദിച്ചു.

”ഓണ്‍ലൈന്‍ ആങ്ങളെ കളിക്കേണ്ടത് നാട്ടിലെ ഒരു പെണ്‍കൊച്ചിനേയും കുടുംബത്തേയും വലിച്ച് കീറുമ്പോള്‍ അവരെ പ്രൊട്ടക്ട് ചെയ്തുകൊണ്ടാണ്. അല്ലാതെ കള്ളക്കണ്ണീര്‍ കാണിക്കുന്ന, പ്രഫഷന്‍ തന്നെ അഭിനയം ആയവരെ അല്ല” എന്നും അഭിരാമി പറഞ്ഞു.

അഭിരാമിയുടെ ഫെയ്‌സ്ബുക്ക് പേജിലും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസല്ല; പക്ഷെ ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നു: മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ബി.ജെ.പിയെ ആര്‍.എസ്.എസ് റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍...