ആധുനിക യുവത്വത്തിൻ്റെ മാറുന്ന ജീവിതവീക്ഷണങ്ങൾ: മിലൻ പൂർത്തിയായി


മാറി ചിന്തിക്കുന്ന ആധുനിക തലമുറയുടെ വേറിട്ട ജീവിതവീക്ഷണങ്ങളും അതിലൂടെ സഞ്ചരിക്കുമ്പോൾ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും തുടർ സംഭവങ്ങളുമാണ് ചിത്രീകരണം പൂർത്തിയായ മിലൻ എന്ന ചിത്രത്തിൻ്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ, മാടൻ തുടങ്ങിയ കാലികപ്രസക്തങ്ങളായ വിഷയങ്ങളുമായെത്തിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആർ ശ്രീനിവാസനാണ് മിലൻ്റെ സംവിധായകൻ. അഖിലൻ ചക്രവർത്തിയുടെ തിരക്കഥയിൽ വിരിഞ്ഞ ചിത്രത്തിൻ്റെ ദൃശ്യാവിഷ്ക്കാരം ഒരുക്കിയിരിക്കുന്നത് കിഷോർ ലാലും എഡിറ്റിംഗും കളറിംഗും നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു കല്യാണിയുമാണ്. ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് സംഗീതജ്ഞയായ രഞ്ജിനി സുധീരനാണ്.

read also: യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ടൈറ്റിൽ പ്രകാശനം ചെയ്തു

കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ളൂർ, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരൻ കാലടി, മഹേഷ് വി എന്നിവർ കഥാപാത്രങ്ങളാകുന്നു.

ബാനർ – ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷൻസ്, ഗാനരചന – അഖിലൻ ചക്രവർത്തി, സാംസൺ സിൽവ, ആലാപനം – അൻവർ സാദത്ത്, സാംസൺ സിൽവ, സൂരജ് ജെ ബി, സീമന്ത് ഗോപാൽ, രഞ്ജിനി സുധീരൻ, കീർത്തന രാജേഷ്, ആര്യ ബാലചന്ദ്രൻ, പ്രോജക്ട് കോ-ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ – ജി എസ് നെബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിവിൻ മഹേഷ്, കല- പ്രദീപ് രാജ്, സൗണ്ട് ഡിസൈനർ – രാജീവ് വിശ്വംഭരൻ, അസ്സോസിയേറ്റ് ഡയറക്ടർ – ശ്രീജിത്ത് ശ്രീകുമാർ, സംവിധാന സഹായികൾ – സുഷമ അനിൽ, ഗായത്രി ശ്രീമംഗലം, സ്റ്റുഡിയോ-എച്ച് ഡി സിനിമാ കമ്പനി, ചിത്രാഞ്ജലി, എസ് കെ ആർ എറണാകുളം, സ്റ്റിൽസ്- സായ് വഴയില, പിആർഓ – അജയ് തുണ്ടത്തിൽ.