30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

മുൻ കാമുകനു കൊടുക്കാൻ 16-കാരി തയ്യാറാക്കിയത് വിഷസൂപ്പ്: അറിയാതെ കഴിച്ച 5 സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടു

Date:


മുൻ കാമുകനെ കൊല്ലാൻ 16-കാരി തയ്യാറാക്കിയത് വിഷസൂപ്പ്. ഇത് കുടിച്ച് കാമുകനും സുഹൃത്തുക്കളും കൊല്ലപ്പെട്ടു. മുൻ കാമുകനെ മാത്രമാണ് കൊല്ലാൻ പദ്ധതിയിട്ടതെങ്കിലും വിഷം കലർത്തിയ സൂപ്പ് സുഹൃത്തുക്കളും കുടിക്കുകയായിരുന്നു. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പ്രതിയായ 16-കാരി ആയിഷ സുലൈമാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

read also: നീലേശ്വരം വെടിക്കെട്ട് അപകടം: ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

പഴയ കാമുകനായ ഇമ്മാനുവല്‍ ഇലോഗിയെ കൊല്ലാൻ പദ്ധതിയിട്ട 16-കാരി ഒരുദിവസം സുഹൃത്തുക്കളെല്ലാവരും ഒത്തുകൂടിയ സമയം വിഷം കലർത്തിയ സൂപ്പ് തയ്യാറാക്കി കാമുകന് വിളമ്പി. ഇതൊന്നുമറിയാതെ യുവാവ് ഇത് കഴിച്ചു. ഒപ്പമിരുന്ന കൂട്ടുകാർ‌ക്കും പങ്കുവച്ചു. ഇവരില്‍ ഇമ്മാനുവലിന്റെ പുതിയ കാമുകിയും ഉണ്ടായിരുന്നു. ഫലത്തില്‍ വിഷസൂപ്പ് എല്ലാവരും കുടിച്ചു. ഇതോടെ ഓരോരുത്തരായി മരിച്ചുവീഴുകയായിരുന്നു. ഒക്ടോബർ 26-നായിരുന്നു സംഭവം നടന്നത്.

കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് വിധേയമാക്കി. സൂപ്പിലെ വിഷം ശരീരത്തില്‍ പ്രവേശിച്ചതാണ് അഞ്ച് പേരുടെയും ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേരളത്തില്‍ ഭരണമാറ്റം; യു.ഡിഎഫ് ഭരണം പിടിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍

  തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സാധ്യത പ്രവചിച്ച് ഭൂരിഭാഗം...