നടൻ ഷിയാസ് കരീം വിവാഹിതനായി



സോഷ്യൽ മീഡിയയാകെ ഇപ്പോൾ ശ്രദ്ധനേടുന്നത് നടനും ബിഗ് ബോസ് താരവും മോഡലുമെല്ലാമായ ഷിയാസ് കരീമിന്റെ വിവാഹ വിശേഷങ്ങളാണ്.നടന്റെ ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. മൈലാഞ്ചി രാവും ഹൽദിയും നിക്കാഹുമെല്ലാമായി ഒരാഘോഷം തന്നെയായിരുന്നു ഷിയാസ് കരീമിന്റെ വിവാഹം.

read also: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണി : അന്വേഷണം തുടങ്ങി പോലീസ്

എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് പെണ്ണുകാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ. അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

സിനിമ-ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മിനിസ്ക്രീനിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. വിവാഹ ദിവസം ദർഫയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു. പൊന്നും പൂക്കളും വിലപിടിപ്പുള്ള സമ്മാനങ്ങളും ചോക്ലേറ്റുമെല്ലാം കൊണ്ട് ദർഫയുടെ പിറന്നാൾ ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ ശ്രദ്ധനേടുന്നു.