11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ത്രിവര്‍ണ പതാക സമൂഹമാധ്യമങ്ങളിലെ മുഖചിത്രമായി വെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Date:

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവര്‍ണ പതാക സമൂഹമാധ്യമങ്ങളിലെ മുഖചിത്രമായി വെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ ദേശീയ പതാക മുഖചിത്രമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയില്‍ വിജയിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.

രാജ്യത്തെ 75 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുമെന്നും മോദി അറിയിച്ചു. മന്‍ കി ബാത്തിലൂടെ ധീര രക്തസാക്ഷി ഉദ്ദം സിങ്ങിനേയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മേളകളില്‍ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉയര്‍ത്താനുള്ള ദേശീയപതാക കുടുംബശ്രീ മുഖേന നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചരുന്നു. ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share post:

Subscribe

Popular

More like this
Related