8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

പൂമാലയുമായി ആമസോണ്‍ ഡെലിവെറി ബോയ് വിവാഹവേദിയില്‍! ചിരിപടര്‍ത്തി ഒരു വിവാഹം

Date:

വിവാഹ വേളയിൽ നടക്കുന്ന രസകരമായ പല സംഭവങ്ങളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വരൻ താലി കെട്ടാൻ പാടുപെടുന്നതിന്‍റെയും വധുവായ മകളെ ചുംബിക്കുന്നതിനുപകരം പിതാവ് ഭാര്യയെ ചുംബിക്കുന്നതിന്‍റെയും വീഡിയോ നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വിവാഹമാണ് ഇപ്പോൾ വൈറലാകുന്നത്.

ആമസോണിലെ ഗ്രൂപ്പ് ഓപ്പറേഷണൽ മാനേജറായ വധുവിനായി വരൻ ഒരുക്കിയ സർപ്രൈസ് ആണ് പോസ്റ്റിൽ പറയുന്നത്. വിവാഹസമയത്ത്, വരൻ തന്‍റെ കഴുത്തിൽ അണിയിക്കേണ്ട മാല നഷ്ടപ്പെട്ടതായി നടിച്ചു. അപ്പോൾ ആമസോൺ ഡെലിവറി ബോയ് ഒരു പെട്ടിയുമായി സ്റ്റേജിലെത്തി. അവന്‍റെ കൈയിലുള്ള പെട്ടിയിൽ പൂമാലയാണുണ്ടായിരുന്നത്. ചിത്രത്തിൽ, ഇത് കണ്ട വധു ചിരിക്കുന്നതും കാണാം.

ഗൂഗിൾ ആഡ്‌സ് സീനിയര്‍ മാനേജര്‍ കൃഷണ വര്‍ഷ്ണിയുടേയും ആമസോണ്‍ ജീവനക്കാരിയായ ഫാഗുനി ഖന്നയുടേയും വിവാഹത്തിനിടെയാണ് ഈ സംഭവമുണ്ടായത്. ‘ആമസോണില്‍ ജോലി ചെയ്യുന്ന എന്റെ ഭാര്യ ഫാഗുനിക്ക് ഞാനൊരു സര്‍പ്രൈസ് നല്‍കി. പൂമാല നഷ്ടപ്പെതായി ഞാന്‍ അഭിനയിച്ചു. എന്നിട്ട് അത് ആമസോണില്‍ ഓര്‍ഡര്‍ ചെയ്തു.’ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു.

Share post:

Subscribe

Popular

More like this
Related