19
July, 2025

A News 365Times Venture

19
Saturday
July, 2025

A News 365Times Venture

സ്‌കൂൾ കലോത്സവം കോഴിക്കോട്ടും, കായിക മേള തിരുവനന്തപുരത്തും നടക്കും

Date:

സംസ്ഥാന സ്കൂൾ കലോൽസവം കോഴിക്കോട് നടക്കും. ഡിസംബറിലും ജനുവരിയിലുമായി നടത്താനാണ് തീരുമാനം. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. ഇന്ന് ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന് നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടിയാലോചനകൾക്കും വിശദമായ പഠനത്തിനും ശേഷമേ മിക്സഡ് സ്കൂളുകൾ നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പി.ടി.എ.കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർദേശിച്ചാൽ മാത്രമേ മിക്സഡ് സ്കൂളുകളാക്കി മാറ്റൂ.

കരിക്കുലം ഫ്രെയിംവർക്ക് റിഫോം കമ്മിറ്റിയുടെ ചർച്ചയ്ക്കുള്ള കരട് റിപ്പോർട്ടിൽ, ആൺകുട്ടികളെയും പെൺകുട്ടികളെയും സ്കൂളുകളിൽ ഒരേ ബെഞ്ചിൽ ഒരുമിച്ച് ഇരിക്കുന്നത് പരിഗണിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

Share post:

Subscribe

Popular

More like this
Related