17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

മഴയ്ക്ക് ശമനം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു

Date:

തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ഇന്നും നാളെയും പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. കാസര്‍കോടും കൊല്ലത്തും തിരുവനന്തപുരത്തും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ട് ഉണ്ട്.

നിലവിൽ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഓറഞ്ച് അലേർട്ട് ഉള്ള ജില്ലകളിൽ ഒറ്റപ്പെട്ടതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ മഴ ശമിച്ച് സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

നേരത്തെ 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലേക്കായി ചുരുക്കിയിരുന്നു.

Share post:

Subscribe

Popular

More like this
Related