11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു : തലനാരിഴക്ക് രണ്ടു കുട്ടികളടക്കം നാലുപേർ രക്ഷപ്പെട്ടു

Date:

മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ വാഹന ഉടമയും രണ്ടു കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്.

 

മൂവാറ്റുപുഴ വാഴക്കുളം സൗത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിൽ ഇന്നലെയായിരുന്നു സംഭവം. കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട് വാഹനം വഴിയരികിൽ ഒതുക്കി നിർത്തി നടത്തിയ പരിശോധനയിലാണ് തീപിടിച്ചതാണെന്ന് മനസ്സിലായത്.

 

ഉടൻ തന്നെ വാഹനത്തിൽ നിന്ന് രേഖകളും ബാഗും മറ്റു വസ്തുക്കളും നീക്കം ചെയ്തു. വയനാടിനു പോകുകയായിരുന്ന ഇവർ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കല്ലൂർക്കാടു നിന്നും അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related