18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Date:

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 42 ലക്ഷം രൂപയുടെ തങ്കം ഒളിച്ച് കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. മണ്ണാര്‍ക്കാട് സ്വദേശിയാണ് പിടിയിലായത്.

നാല് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 919 ഗ്രാം തനി തങ്കമാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്.

തുടര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. യാത്രക്കാരനില്‍ നിന്നും തങ്കം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ ആളെയും കസ്റ്റംസ് പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related