നെയ്യാറ്റിന്‍കര : അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കെ. ആന്‍സലന്‍ എംഎല്‍എ പറഞ്ഞു. നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പട്ടയങ്ങള്‍ വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയിലെ കൂട്ടപ്പന വാര്‍ഡിലെ പവിത്രാനന്ദപുരം കോളനിയിലെ മുപ്പത് കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് പട്ടയമായി അവര്‍ക്ക് ലഭിച്ചതെന്നും ആന്‍സലന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കുളത്തൂര്‍, കാരോട്, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും നെയ്യാറ്റിന്‍കര നഗരസഭയിലെയും അപേക്ഷകര്‍ക്കുള്ള പട്ടയമാണ് ഇന്നലെ വിതരണം ചെയ്തത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് അധികൃതര്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി. നെയ്യാറ്റിന്‍കര നഗരസഭ ചെയർമാൻ പി കെ രാജ് മോഹനൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എസ് കെ ബെൻ ഡാർവിൻ, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. സുധാര്‍ജ്ജുനന്‍, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, തിരുവനന്തപുരം സബ് കളക്ടര്‍ മാധവിക്കുട്ടി എം.എസ്, നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. അജിത, കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, പഞ്ചായത്ത് അംഗങ്ങളായ സെറാഫിന്‍, അനിതകുമാരി, സിപിഐ- എം ഏര്യാ സെക്രട്ടറി റ്റി. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി എ.എസ് ആനന്ദകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അവനീന്ദ്രകുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്‍റ് ആര്‍. രാജേഷ്, എന്‍സിപി സ്റ്റേറ്റ് കൗണ്‍സില്‍ മെന്പര്‍ എ.കെ. പുരുഷോത്തമന്‍, ഐയുഎംഎല്‍ പ്രതിനിധി എം.എ കബീര്‍, ജനതാദള്‍- എസ് മണ്ഡലം പ്രസിഡന്‍റ് നെല്ലിമൂട് പ്രഭാകരന്‍, കോണ്‍ഗ്രസ്- എസ് പ്രതിനിധി മുരുകേശനാശാരി, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കൊടങ്ങാവിള വിജയകുമാര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി രതികുമാര്‍, കെസി (എം) പ്രതിനിധി അരുമാനൂര്‍ ശശി, കെസി (ബി) പ്രതിനിധി പുന്നയ്ക്കാട് തുളസി, തഹസില്‍ദാര്‍ ജെ.എല്‍ അരുണ്‍ എന്നിവര്‍ സംബന്ധിച്ചു.