5
September, 2026

A News 365Times Venture

5
Saturday
September, 2026

A News 365Times Venture

കണ്ണൂരിൽ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു

Date:

കണ്ണൂർ: കണ്ണൂർ ജില്ലയിൽ രണ്ടിടത്ത് ബോംബേറ്. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. പെട്രോൾ ബോംബാണ് എറിഞ്ഞതെന്നാണ് വിലയിരുത്തൽ. പോലീസ് ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിലായിരുന്നു. നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് ഇവർ പിടിയയത്. കല്ല്യാശ്ശേരി – മാങ്ങാട് റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത്.

ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെയും പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാതൃകാപരം, അഭിനന്ദനാര്‍ഹം; ബാലഗോകുലം പരിപാടിക്കെത്തിയ മുഹമ്മദ് ഷിയാസിനെ പുകഴ്ത്തി ആര്‍.വി ബാബു

കൊച്ചി: ആര്‍.എസ്.എസ് സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി പരിപാടിയില്‍ പങ്കെടുത്ത...