15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

Date:

ദുബായ്: യുഎഇയിൽ 2023 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.09 ദിർഹമായിരിക്കും നിരക്ക്. ഫെബ്രുവരി മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.05 ദിർഹമായിരുന്നു നിരക്ക്.

സ്പെഷ്യൽ 95 പെട്രോളിന് മാർച്ച് 1 മുതൽ 2.97 ദിർഹമാണ് വില. ഫെബ്രുവരി മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.93 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.90 ദിർഹമാണ് മാർച്ച് മാസത്തെ നിരക്ക്. ഫെബ്രുവരി മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.86 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.14 ദിർഹമാണ് മാർച്ച് മാസത്തെ നിരക്ക്. 2023 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 3.38 ദിർഹം ആയിരുന്നു ഡീസൽ നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related