17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ബിഹാർ രാമനവമി സംഘർഷം; ഗവർണറെ ആശങ്ക അറിയിച്ച് അമിത് ഷാ

Date:

രാമനവമി ആഘോഷങ്ങളെ റോഹ്താസ്, നളന്ദ ജില്ലകളിൽ പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് തൊട്ടുപിന്നാലെ, ഞായറാഴ്‌ചയും ബിഹാറിൽ സംഘർഷം സാധ്യത നിലനിൽക്കുന്നു. നേരത്തെ വ്യാഴാഴ്‌ച പൊട്ടിപ്പുറപ്പെട്ട അക്രമം ശനിയാഴ്‌ച രാത്രി വരെ തുടർന്നു. ഇത് സംഭവത്തിൽ ഒന്നിലധികം അറസ്‌റ്റുകൾ നടത്താനും ബിഹാർഷരീഫിൽ ക്രമസമാധാന നില നിലനിർത്താൻ നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കാനും പോലീസിനെ പ്രേരിപ്പിച്ചു. രണ്ട് പട്ടണങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വർഗീയ കലാപങ്ങളിൽ വാഹനങ്ങളും വീടുകളും കടകളും കത്തിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

സസാരമിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 6 പേർക്ക് പരിക്ക്

ശനിയാഴ്‌ച ബീഹാറിലെ സസാറാമിലെ റോഹ്താസിൽ അനധികൃത സ്‌ഫോടക വസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്‌ച വൈകുന്നേരമാണ് ഷെർഗഞ്ച് പ്രദേശത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബിഹാർ പോലീസ് അറസ്‌റ്റ് ചെയ്‌തു.

ബിഹാർ പോലീസ് പറയുന്നതനുസരിച്ച്, റോഹ്താസിലെ സസാരാമിൽ ബോംബ് സ്‌ഫോടനം നടന്നതായി  വിവരം ലഭിച്ചതിനെ തുടർന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ) സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. “ഒരു കുടിലിലാണ് സ്‌ഫോടനം നടന്നത്. പ്രദേശത്തുനിന്ന് ഒരു സ്‌കൂട്ടി കണ്ടെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ഇതൊരു വർഗീയ സംഭവമായി കാണുന്നില്ല” പോലീസ് വ്യക്തമാക്കി.

വർഗീയ സംഘർഷങ്ങൾ നടന്ന് ഒരു ദിവസത്തിനുശേഷവും സസാരമിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു, എന്നാൽ ബിഹാർഷരീഫ് ഭരണകൂടം ശനിയാഴ്‌ച സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പുതിയ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അവകാശപ്പെട്ടു.

“സസാരാമിൽ ബോംബ് സ്‌ഫോടനമുണ്ടായി. പരിക്കേറ്റവരെ ബിഎച്ച്‌യു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞങ്ങൾ ഇപ്പോൾ എല്ലാ കോണുകളും അന്വേഷിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം അജ്ഞാതമാണ്” സസാറാം ജില്ലാ മഞ്ജിസ്ട്രേറ്റ് ധർമേന്ദ്ര കുമാർ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related