11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച രണ്ട് ദിവസംകൊണ്ട് സ്വർണ വിലയിൽ 600 രൂപ ഉയർന്നിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37,680 രൂപയാണ്.

22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞു. വെള്ളിയാഴ്ച 10 രൂപയാണ് കൂടിയത്. വ്യാഴാഴ്ച സ്വർണ വില രണ്ട് തവണ ഉയർന്നിരുന്നു. രാവിലെ 35 രൂപയും ഉച്ചകഴിഞ്ഞ് 30 രൂപയുമാണ് കൂടിയത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,710 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. വെള്ളിയാഴ്ച 10 രൂപയാണ് കൂടിയത്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,890 രൂപയാണ്. 

Share post:

Subscribe

Popular

More like this
Related