14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവോണ ദിവസം സുവർണദർശനവും ഓണസദ്യയും

Date:

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവോണ ദിവസം പുലർച്ചെ 5ന് ഗണപതിഹോമത്തോടുകൂടി തിരുവോണത്തോടനുബന്ധിച്ചുള്ള പൂജകൾ തുടങ്ങും. 5ന് ഓണവില്ല് സമർപ്പിക്കും. 6ന് ക്ഷേത്രതന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ തിരുവോണനാളിൽ നടത്താറുള്ള ചക്രാബ്‌ജ പൂജ നടക്കും. സർവാഭരണവിഭൂഷിതനായ പദ്‌മനാഭസ്വാമിയെ ഭക്തർക്ക് ദർശിക്കാനുള്ള സുവർണദർശനം രാവിലെ 8.30 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 6.15വരെയും 6. 50 മുതൽ 7.20 വരെയുമാണ്.
9.30 മുതൽ 11വരെ സംഗീതജ്ഞൻ കാവാലം ശ്രീകുമാറിന്റെ സംഗീതക്കച്ചേരി. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2വരെ തിരുവോണസദ്യ. തുടർന്ന് തുലാഭാരമണ്ഡപത്തിൽ വൈകിട്ട് 5 മുതൽ 7.30 വരെ വിവിധ നൃത്തപരിപാടികളും സംഗീതാർച്ചനയും നടക്കും. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ അത്തപ്പൂക്കളവും ശ്രീബലി പുരകളിലും മറ്റും പുഷ്പങ്ങൾ കൊണ്ടും എല്ലാ നടകളിലും വാഴക്കുലകളും കരിക്കിൻ കുലകളും കൊണ്ടും അലങ്കരിക്കും. രാത്രി 8ന് ചുറ്റുവിളക്കുകളും ശ്രീബലിപ്പുരകളിലെ വിളക്കുകളും കമ്പവിളക്കുകളും വൈദ്യുത ദീപാലങ്കാരങ്ങളും കത്തിച്ച് അനന്തവാഹനത്തിൽ മംഗളവാദ്യങ്ങളോടു കൂടി ഭഗവാന്റെ പൊന്നും ശ്രീബലി എഴുന്നള്ളിപ്പും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related