15
July, 2025

A News 365Times Venture

15
Tuesday
July, 2025

A News 365Times Venture

ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ ആനുകൂല്യം വർധിപ്പിച്ചു

Date:


തിരുവനന്തപുരം: കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന വിവിധ ആനുകൂല്യങ്ങൾ 2023-24 സാമ്പത്തികവർഷം മുതൽ വർധിപ്പിച്ച് നൽകാൻ ക്ഷേമനിധി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിന്റെ മേഖലാ ഓഫീസുകളായ തിരുവനന്തപുരം, തൃശ്ശൂർ, പയ്യന്നൂർ എന്നിവയുടെ പരിധിയിൽ ജോലി ചെയ്യുന്ന ഖാദിസ്ഥാപനങ്ങൾ വഴി അപേക്ഷിക്കുന്ന തൊഴിലാളികൾക്ക് മേഖലാ ഓഫീസുകളിൽ നിന്ന് നേരിട്ട് ആനുകൂല്യം ലഭിക്കും. വർധന ഇപ്രകാരമാണ് (ബ്രാക്കറ്റിൽ നിലവിലെ തുക) :

ചികിത്സാസഹായം 2,000 രൂപ (1,000 രൂപ), മാരകരോഗങ്ങൾക്കുള്ള ഒറ്റത്തവണ ചികിത്സാ സഹായം 20,000 (10,000), വിവാഹധനസഹായം 8,000 (4,000), പ്രസവാനുകൂല്യം 2,000 (750).

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ; ഹൈസ്‌ക്കൂൾതലം 1,000 (250), പ്ലസ്ടു 1,500 (500), ബിരുദം/ബിരുദാനന്തരബിരുദം 2,500 (500), മെഡിക്കൽ, എൻജിനിയറിങ്/അഗ്രിക്കൾച്ചർ/വെറ്ററിനറി 10,000 (3,000). ശവസംസ്‌കാര സഹായം 1,500 (500).

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related